Monday, June 29, 2015

വ്യക്തിസ്വാതന്ത്ര്യം, ലൈംഗിക സ്വാതന്ത്ര്യം....???

"പ്രൊഫൈൽ ചിത്രം മഴവിൽ വർണങ്ങളിൽ അലങ്കരിച്ചില്ലല്ലോ. എന്തു പറ്റി?" എന്ന് ഒരു സുഹൃത്ത്  ഫെയ്സ്ബുക്ക് ഇൻ ബോക്സിൽ.

സത്യത്തിൽ എന്തിനാണീ വർണവിപ്ലവം എന്ന് അറിയാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്. കാര്യമറിഞ്ഞപ്പോൾ വർണവിപ്ലവം നടത്തിയ കുറേ പ്രൊഫൈലുകൾ ഞാനും ലൈക് ചെയ്തു. അത്ര ചെയ്യാനേ തോന്നിയുള്ളൂ. (അമേരിക്കയിൽ സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കിയതിനെ അനുകൂലിക്കുന്നവരാണ് മഴവില്ലിന്റെ വർണങ്ങളിൽ പ്രൊഫൈൽ ചിത്രം അലങ്കരിച്ചത്.)

മുൻപ് സ്വവർഗാനുകൂലികളെ അനുകൂലിച്ച് ചില പോസ്റ്റുകൾ ഇട്ടിരുന്നു. സ്വന്തം ലൈംഗികത തീരുമാനിക്കാനുള്ള ആണിന്റെയും പെണ്ണിന്റെയും അവകാശം ഇന്നും അംഗീകരിക്കുകയും ചെയ്യുന്നു.
പക്ഷേ, എന്തിനെയും പോലെ ഇതും ഫെയ്സ്ബുക്കിൽ ആഘോഷിക്കപ്പെടുമ്പോൾ, അല്പം ഗൗരവമുള്ള ചിന്ത ഇക്കാര്യത്തിൽ വേണ്ടേ എന്ന് തോന്നിപ്പോകുന്നു.

1. പ്രായപൂർത്തിയായ സ്വവർഗാനുരാഗികൾ വിവാഹം കഴിച്ചോട്ടെ. ഒരുമിച്ചു ജീവിച്ചോട്ടെ. അതിനെ പിൻ തുണയ്ക്കുന്നു.

2. വിവാഹം കഴിക്കാതെ, ഇളം പ്രായത്തിലുള്ള ആൺകുട്ടികളെ ലൈംഗികാവശ്യങ്ങൾക്കുപയോഗിക്കുന്ന സ്വവർഗപ്രേമികളുണ്ട്. തികച്ചും നിരപരാധികളായ, സ്വവർഗഭോഗത്തിൽ തെല്ലും താല്പര്യമില്ലാത്ത നിഷ്കളങ്കരായ കുട്ടികളെ പ്രലോഭിപ്പിച്ചും, പേടിപ്പിച്ചും 'അറുക്കുന്ന' പിശാചുകൾ....

അവരെക്കുറിച്ച് സ്വവർഗപ്രേമികളുടെയും, പിന്തുണക്കാരുടെയും (ഞാനുൾപ്പടെ) നിലപാടെന്താണ്?



3. സ്വവർഗബന്ധങ്ങളിൽ പെൺസ്വഭാവമുള്ള പാർട്ട്ണർമാർ പലപ്പോഴും പലരാൽ പീഡിപ്പിക്കപ്പെടുകയും, ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീ-പുരുഷ ബന്ധത്തിലെന്നപോലെ ആൺ മേൽക്കമ്യ്മ അവിടെയുമുണ്ടെന്നും, ഇത് തങ്ങളുടെ വിധിയാണെന്നും അങ്ങനെയുള്ള ഒരു 'പെണ്ണ്' എന്നോടു പറഞ്ഞു. അവിടെയും അടിമ പെണ്മ തന്നെയാണ്!

4. ആണിന് ആണിനോട് താല്പര്യം തോന്നുന്നതുപോലെ സ്വന്തം രക്തബന്ധത്തിൽ പെട്ടവരോട് കാമം തോന്നുന്ന ആൾക്കാരും സമൂഹത്തിലുണ്ട്. അവർക്ക് മിക്കപ്പോഴും കാമം തോന്നുന്നയാളോട് ഒരു താല്പര്യവും ഉണ്ടാവില്ല എന്നുമാത്രമല്ല കടുത്ത എതിർപ്പും ഉണ്ടാവാം. ഭീഷണിക്കും, പ്രലോഭനത്തിനും വശംവദരാക്കി 'ഇൻസെസ്റ്റ്' ബന്ധത്തിനു വിധേയരാക്കുന്ന ഇത്തരക്കാരോട് നമ്മുടെ നിലപാട് എന്താണ്?

5. പീഡോഫൈലുകൾ (കുഞ്ഞുങ്ങളിൽ കാമദാഹം തീർക്കുന്നവർ) എന്ന ഇനത്തിൽ പെട്ടവർ.... അവർക്ക് പത്തു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഭോഗിക്കാൻ വേണ്ടത്. അവരുടെ അവകാശങ്ങൾക്കു വേണ്ടിയും നമ്മൾ വാദിക്കേണ്ടി വരുമോ?




വ്യക്തിസ്വാതന്ത്ര്യം എന്ന ലേബലിൽ ഇവയെല്ലാം അനുവദിച്ചുകൊടുക്കേണ്ടതുണ്ടോ?
ലൈംഗിക വ്യതിയാനങ്ങളെക്കുറിച്ച് ഇനിയും എഴുതാനുണ്ട്. തൽക്കാലം ഇവിടെ നിർത്തുന്നു എന്നേ ഉള്ളൂ.

ഫെയ്സ്ബുക്കിൽ നമ്മൾ മിക്കപ്പോഴും ഒന്നുകിൽ ഒരു നിലപാടിനൊപ്പം, അല്ലെങ്കിൽ അതിന് 'കട്ട എതിര്' എന്ന നിലയിലാണ് ആളുകൾ പ്രതികരിക്കാറ്. അതു മാറ്റേണ്ടതല്ലേ?

സ്വവർഗപ്രണയികളായ സ്ത്രീ, പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സ്വാതന്ത്രമുണ്ട് എന്നതുപോലെ, അഥവാ അതിനേക്കാൾ പ്രധാനമായി ദാ, മുകളിലെഴുതിയ കാര്യങ്ങൾ പ്രധാനമായി എനിക്കു തോന്നുന്നു.

വിമർശനങ്ങൾ ഉണ്ടാകുമെന്നറിയാം. എന്നാലും സമൂഹത്തിലെ എല്ലാവരേയും കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവർ ഇക്കര്യങ്ങൾ കൂടി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

13 comments:

  1. Sir, Sorry to write in English. I tried posting twice, some reason all disappeared. And lack of time owing to work is the reason for English, and this happens :)

    Your post would be even better, if you had dared to ask a question about the following issue too:

    "We know what is best for our child" - is something that we hear from our parents when time for their marriage. How many of these parents know about the sexuality of their child, if he or she is gay/lesb or even asexual. Agreed, the last category must be a miniscule. But the number of two formers who are entering into a normal marriage, because of parents, is quite a lot. It is normal to have many gays and lesb's in a society, their number should be only next to straights, unlike asexuals who are a small minority. And India is not an exception from any western society. There is a undeniable precent of homo/lesbs in India too.

    Having read many Anthropologists and after talking to many sufferers, it is very clear for me, and am very sad when I say this, the number of homo/lesb forced to enter into a marriage with straights are very huge in India. Even our famous psychologists, in Public, do not want to accept this fact, is the sad side of this issue.

    Could you imagine, what the life of these people are for the rest, as long as they stay in the marriage. Even the life of their partners are screwed up.
    And as it is often the case in our society, it is women who suffers more as at least some of the men involved manages to do something outside the family.

    Also, pedophiles are not always homo's. There are even straight people who enjoy this. You might want to know that a lot of child abuse in our society is happening within the family, just like a vast number of rapes committed are by husbands, on wives.

    ReplyDelete
    Replies
    1. Thanks for the comment.
      1.I donot argue that Homosexuals are the sole problem of society.
      2, I agree with and support Gay marriages.
      3. My only querry is about the limit up to which the society can afford personal freedom when it comes to those points which I numbered in the post.
      4. I agree that Heterosexuals are the main culprits in torturing women and children. But opine that various other sexual orientations cannot be tolerated by the society.

      Delete
  2. കാലം മാറുമ്പോള്‍ ചിന്താഗതികളും ധാരണകളും മാറിയേക്കാം

    ReplyDelete
  3. . പ്രായപൂർത്തിയായ സ്വവർഗാനുരാഗികൾ വിവാഹം കഴിച്ചോട്ടെ. ഒരുമിച്ചു ജീവിച്ചോട്ടെ. അതിനെ പിൻ തുണയ്ക്കുന്നു!!!!!!!?

    വിവാഹം എന്നത്‌ ലൈഗീക ദാഹം തീർക്കാനുള്ള ഉപാധിയാണോ.
    ഒരേ ലിംഗക്കാർ തമ്മിൽ നടക്കുന്ന ലൈഗീക ബന്ധത്തെ പ്രകൃതി വിരുദ്ധം എന്നല്ലേ പറയേണ്ടത്‌

    ReplyDelete
    Replies
    1. മനുവേട്ടാ.. എന്താണ് പ്രകൃതി വിരുദ്ധവും അല്ലാത്തതും? ലൈംഗിക ഭൂരിപക്ഷം ഉണ്ടാക്കിയ ഒരു വാക്കായി വേണ്ടേ അതിനെ കാണാന്‍? ലൈംഗിക ഭൂരിപക്ഷം ആണും പെണ്ണും ആണ് എന്നത് കൊണ്ട് മറ്റുള്ളവ പ്രകൃതി വിരുദ്ധമാണ് എന്ന് നമുക്ക് പറയാനാവുമോ? പിന്നെ ഒരേ ലൈംഗികതയില്‍ പെട്ടവരുടെ ബന്ധം മൃഗങ്ങളിലും ഉണ്ട്. അതും ന്യൂനപക്ഷമാണ് എന്നെ ഉള്ളു.

      Delete
    2. മനുവേട്ടാ.. എന്താണ് പ്രകൃതി വിരുദ്ധവും അല്ലാത്തതും? ലൈംഗിക ഭൂരിപക്ഷം ഉണ്ടാക്കിയ ഒരു വാക്കായി വേണ്ടേ അതിനെ കാണാന്‍? ലൈംഗിക ഭൂരിപക്ഷം ആണും പെണ്ണും ആണ് എന്നത് കൊണ്ട് മറ്റുള്ളവ പ്രകൃതി വിരുദ്ധമാണ് എന്ന് നമുക്ക് പറയാനാവുമോ? പിന്നെ ഒരേ ലൈംഗികതയില്‍ പെട്ടവരുടെ ബന്ധം മൃഗങ്ങളിലും ഉണ്ട്. അതും ന്യൂനപക്ഷമാണ് എന്നെ ഉള്ളു.

      Delete
  4. പരസ്പര സമ്മതത്തോടെയല്ലാത്ത, അല്ലെങ്കില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരുടെ മേലുള്ള എല്ലാ വിധ കയ്യേറ്റങ്ങളും നിയമവിരുദ്ധമാണ്, അങ്ങനെ തന്നെയാകണം. 2, 3, 4, 5 എന്നീ പോയിന്റുകളില്‍ താങ്കള്‍ ഉന്നയിച്ചത് വ്യക്തമായും അത്തരത്തിലുള്ള കടന്നുകയറ്റമാണ്.

    പരസ്പര സമ്മതത്തോടെയുള്ള നിയമവിരുദ്ധമാല്ലാത്ത ഒരു ഏര്‍പ്പാടിനും സ്റ്റേറ്റിന്റെ ഇടപെടല്‍ ആവശ്യമില്ല. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ സ്റ്റേറ്റ് ഇടപെട്ട് ഉറപ്പാക്കുകയും വേണം (സ്വവര്‍ഗ്ഗ വിവാഹത്തിന്റെ കാര്യത്തില്‍ സ്റ്റേറ്റ് ഇടപെട്ട് അത് മൗലികാവകാശമായി അംഗീകാരം നല്‍കുകയാണ് ചെയ്തത് എന്നുകൂടി ഓര്‍ക്കുക). "സമൂഹത്തിന്" ഇഷ്ടപ്പെടാത്തതുണ്ടെങ്കില്‍ അത്തരക്കാരുടെ മൗലികാവകാശങ്ങള്‍ക്കപ്പുറമുള്ള വിഷയങ്ങളില്‍ അവരോട് സഹകരിക്കണമെന്നില്ല.

    "സന്മാര്‍ഗ്ഗികത" വേറെ മൗലികാവകാശ നിഷേധം വേറെ.

    ReplyDelete
    Replies
    1. "പരസ്പര സമ്മതത്തോടെയല്ലാത്ത, അല്ലെങ്കില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരുടെ മേലുള്ള എല്ലാ വിധ കയ്യേറ്റങ്ങളും നിയമവിരുദ്ധമാണ്, അങ്ങനെ തന്നെയാകണം. 2, 3, 4, 5 എന്നീ പോയിന്റുകളില്‍ താങ്കള്‍ ഉന്നയിച്ചത് വ്യക്തമായും അത്തരത്തിലുള്ള കടന്നുകയറ്റമാണ്"

      യെസ്!
      അത്തരം കയ്യേറ്റങ്ങൾ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു എന്നതാണ് ദു:ഖസത്യം.

      സ്വവർഗവിവാഹ ചർച്ചകൾക്കൊപ്പം, അക്കാര്യം കൂടി ഓർമ്മിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.

      Delete
  5. സ്വവർഗ്ഗാനുരാഗം അത് ജനിതകമായ സവിശേഷതകൾ കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണെന്ന് ലോകത്തിലെ പല നിയമവ്യവസ്ഥകളും അംഗീകരിച്ചിട്ടും നമ്മുടെ രാജ്യത്ത് ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമായി തുടരുന്നു എന്നത് സങ്കടകരമാണ്. ഉഭയകഷിസമ്മതപ്രകാരം അല്ലാതെ നിർബന്ധിച്ചും ബലം പ്രയോഗിച്ചും ഉള്ള ലൈംഗീകബന്ധം, അത് ഏതുവിഭാഗത്തിൽ ആയാലും കുറ്റകരവും ശിക്ഷിക്കപ്പെടേണ്ടതും തന്നെ എന്നതിൽ തർക്കമില്ല. കുട്ടികളെ ലൈഗീകപീഢനങ്ങൾക്ക് വിധേയമാക്കുന്നതും തീർച്ചയായും എതിർക്കപ്പെടണം.

    ReplyDelete
  6. അക്കമിട്ടിട്ടുള്ള വിശകലനങ്ങൾ കൊള്ളാം

    ReplyDelete
  7. സ്വവര്‍ഗാനുരാഗം മാനസിക വൈകല്യമാണ് എന്നായിരുന്നു ചെറുപ്പത്തിലെ ധാരണ. എന്നാല്‍ ഇന്ന് സമൂഹത്തില്‍ ആണ്‍ പെണ്‍ എന്നീ വിഭാഗങ്ങള്‍ക്കപ്പുറവും ആണ്‍ പെണ്‍ ലൈംഗികതയ്ക്ക് അപ്പുറവും കാര്യങ്ങള്‍ ഉണ്ട് എന്നും അത് ന്യൂനപക്ഷമാണെങ്കിലും ഉഭയ സമ്മത പ്രകാരമാണെങ്കില്‍ അവരുടെ അവകാശമായി സമൂഹം അംഗീകരിച്ചു കൊടുക്കേണ്ടതാണ് എന്നുമാണ് എന്റെ പക്ഷം.

    ReplyDelete
  8. സ്വവര്‍ഗാനുരാഗം മാനസിക വൈകല്യമാണ് എന്നായിരുന്നു ചെറുപ്പത്തിലെ ധാരണ. എന്നാല്‍ ഇന്ന് സമൂഹത്തില്‍ ആണ്‍ പെണ്‍ എന്നീ വിഭാഗങ്ങള്‍ക്കപ്പുറവും ആണ്‍ പെണ്‍ ലൈംഗികതയ്ക്ക് അപ്പുറവും കാര്യങ്ങള്‍ ഉണ്ട് എന്നും അത് ന്യൂനപക്ഷമാണെങ്കിലും ഉഭയ സമ്മത പ്രകാരമാണെങ്കില്‍ അവരുടെ അവകാശമായി സമൂഹം അംഗീകരിച്ചു കൊടുക്കേണ്ടതാണ് എന്നുമാണ് എന്റെ പക്ഷം.

    ReplyDelete
  9. ജയന്‍.... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)



    ReplyDelete