tag:blogger.com,1999:blog-4144411830045501224.post6102603421324908895..comments2023-09-29T05:49:15.470-07:00Comments on അവിയൽ..!: ലേഡീസ് കമ്പാർട്ട്മെന്റുകൾ നിർത്തലാക്കുക!jayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger109125tag:blogger.com,1999:blog-4144411830045501224.post-11490866413608203152021-01-31T04:15:44.064-08:002021-01-31T04:15:44.064-08:00I am happy to find your distinguished way of writi...I am happy to find your distinguished way of writing the post. Now you make it easy for me to understand and implement the concept. Thank you for the post. 먹튀폴리스
officelaptophttps://www.blogger.com/profile/06645572570727281486noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-17807545758117490822011-02-13T21:51:18.343-08:002011-02-13T21:51:18.343-08:00ഈ ബ്ലോഗ് പോസ്റ്റിൽ തുടങ്ങിവച്ചത് അടുത്ത പോസ്റ്റിൽ...ഈ ബ്ലോഗ് പോസ്റ്റിൽ തുടങ്ങിവച്ചത് അടുത്ത പോസ്റ്റിൽ തുടരുന്നു....

http://jayanevoor1.blogspot.com/2011/02/blog-post_13.htmljayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-4842896314090112322011-02-11T09:20:48.492-08:002011-02-11T09:20:48.492-08:00ഒരിക്കലും മാറില്ല ഈ വേദന. അത്രത്തോളം മനസ്സിൽ തട്ടി...ഒരിക്കലും മാറില്ല ഈ വേദന. അത്രത്തോളം മനസ്സിൽ തട്ടിയ ഒരു സംഭവമായിപ്പോയി ഇത്.ഒരു കുഞ്ഞനുജത്തി നഷ്ടപ്പെട്ട ദു:ഖമാണു സൌമ്യയുടെ വേർപ്പാടിലൂടെ അനുഭവിക്കുന്നത്.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-88369216692368342682011-02-11T08:41:04.754-08:002011-02-11T08:41:04.754-08:00ഡോക്ടറുടെ അഭിപ്രായങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ വള...ഡോക്ടറുടെ അഭിപ്രായങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ വളരെ നല്ലത്. പക്ഷെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണം ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ? വാസ്തവത്തില്‍ നാം ജനങ്ങള്‍ക്കെന്തെങ്കിലും പവര്‍ ഉണ്ടോ? ഭസ്മാസുരനു വരം കൊടുത്തപോലെ നാം ചിലരെ തെരഞ്ഞെടുത്ത്(?) വിടുന്നു, അതോടെ തീര്‍ന്നുവല്ലൊ നമ്മുടെ അവകാശങ്ങളൊക്കെ. എന്താണ് പരിഹാരം? റെയില്‍ വേയെ ഒരു തീരുമാനമെടുപ്പിക്കുവാന്‍ ജനങ്ങള്‍ക്ക് കഴിയുമോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-48350637482926868782011-02-11T01:41:18.029-08:002011-02-11T01:41:18.029-08:00സൌമ്യ സംഭവുമായി ബന്ധപ്പെട്ട് ഈയുള്ളയാള്‍ അന്വേഷിച്...സൌമ്യ സംഭവുമായി ബന്ധപ്പെട്ട് ഈയുള്ളയാള്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം കൊടുക്കുന്നു.

രാത്രിയില്‍ വള്ളത്തോള്‍ നഗര്‍(വെട്ടിക്കാട്) സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ സ്റ്റാര്‍ട്ടുചെയ്ത ശേഷം ഒരു സ്ത്രീയും പുരുഷനും ട്രെയിനില്‍ നിന്നും ചാടുന്നത്(സൌമ്യയെ തള്ളിയിട്ടത് തന്നെ) അടുത്ത കോച്ചിന്റെ വാതിലുകളില്‍ നിന്നവര്‍ കണ്ടിരുന്നു(ലാസ്റ്റ് സ്റ്റോപ്പായ ഷൊര്‍ണൂരിലേക്ക് അഞ്ചുമിനിറ്റ് യാത്രപോലുമില്ലാത്തതിനാല് ഇറങ്ങാനുള്ള തയ്യാറെടുപ്പില്‍ എല്ലാവരും വാതിലിന്നരികില് നില്‍ക്കുന്നത് പതിവാണ്). സൌമ്യയുടെ കോച്ച് കലാമണ്ഡലത്തിന്റെ നേരെയെത്തിയപ്പോഴാണ് സംഭവം നടന്നത്. ഈ സ്ഥലത്തിനു മുന്‍പേ ഗാര്‍ഡ് ഫൈനല്‍ സിഗ്നല്‍ കൊടുത്തിട്ടുണ്ടാകും. അസ്വാഭിവകമായി രണ്ടുപേര്‍ ട്രെയിനില്‍ നിന്നും വീഴുന്നത് കണ്ട യാത്രക്കാര്‍ പക്ഷെ ചെയിന്‍ വലിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ട് ? ചെയിന്‍ വലിച്ചാല്‍ കാര്യം തിരക്കി പരിഹരിച്ച് ട്രെയിന്‍ റീസ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ മിനിമം പത്തുമിനിറ്റിനുമേല് സമയമാകും. ഉള്ള സമയം കളയാതെ എങ്ങിനെയെങ്കിലും തങ്ങള്‍ക്കു വീടുപിടിക്കണം ! എന്തിനു വയ്യാവേലി തലയില്‍ കയറ്റിവെയ്ക്കണം ?!! ഇതാണ് അന്ന് ഈ സംഭവം കണ്ടവരുടെ മനോഭാവം. ഗാര്‍ഡ് ഈ സംഭവം കണ്ടിരുന്നില്ല. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ ഗാര്‍ഡ് വാനിനു തൊട്ടുടുത്തു നിന്നും ഇറങ്ങിയ യാത്രക്കാര്‍ അദ്ദേഹത്തെ വിവരം അറിയിച്ചു. അദ്ദേഹം സ്റ്റേഷനില്‍ കാണാത്ത കാര്യം റിപ്പോര്‍ട്ടു ചെയ്തു. ഇപ്പോള്‍ ആശാന് കുടുക്കിലായി. കാരണം അദ്ദേഹം കണ്ടിട്ടും വണ്ടി നിറുത്തിയില്ലെന്ന രീതിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. റെയില്‍വേയിലെ യാത്രക്കാരുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള സംവിധാനങ്ങളെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റി ഈയുള്ളയാള്‍ ഇപ്പോള്‍ കമന്റുന്നില്ല. എന്നാല്‍ സ്വന്തം കണ്മുന്നില് നടന്ന അതിക്രമത്തോടും അപകടത്തോടുമൊന്നും, സമയത്തിന്റെയും സ്വാര്‍ത്ഥതയുടെയും പേരില്‍ പ്രതികരിക്കാതെ സംവിധാനങ്ങളെ കുറ്റം പറയുന്ന ശീലം പങ്കുവെയ്ക്കുകയാണ് പതിവുപോലെ പോസ്റ്റിട്ടയാളും വികാരപരവശരായ പ്രതികരണക്കാരും ചെയ്തിരിക്കുന്നത്. പ്രതികരണക്കാരാരെങ്കിലും ട്രെയിനില്‍ ഈ സംഭവം കാണാനിടയായിരുന്നെങ്കില്‍ മറിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ലായിരുന്നു. മനുഷ്യത്വം നമ്മളില്‍ മരവിച്ചു പോയിരിക്കുന്നു എന്ന കാര്യം വിമര്‍ശന ബുദ്ധ്യാ മനസ്സിലാക്കുക. അല്ലാതെ ഏതു കാര്യത്തിനും മറ്റുള്ളവനെ കുറ്റം പറയുന്ന പതിവ് ഒഴിവാക്കുക.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-35038143101601494512011-02-10T07:19:28.090-08:002011-02-10T07:19:28.090-08:00Thankalodu njaan 100% yojikkunnu. adyam railwayude...Thankalodu njaan 100% yojikkunnu. adyam railwayude british kalathe shaily onnu mattanam, vivara sankethika vidya ithrayum vikasicha samayathu, guardum driverum thammil communication ulla soukaryam illa, pinne, ella coach kalilum alarminu pakaram, voice communication, driverumayum adutha stationumayum nadathan soukaryam cheyyanam, ithellam pattum aadyam ithiri vivaramullavar ithinteyokke thalapathu varanam. Jai hindSree...https://www.blogger.com/profile/13248415473590042016noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-9787135996947813952011-02-10T02:30:26.951-08:002011-02-10T02:30:26.951-08:00ഞാനും താങ്കളോട് യോജിക്കുന്നു..ഇനിയൊരിക്കലും ഇത്തരം...ഞാനും താങ്കളോട് യോജിക്കുന്നു..ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദീർഘവീക്ഷണത്തോടേയുള്ള ആശയങ്ങൾ അധികാരകേന്ദ്രങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ....

ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-79836042366751518992011-02-10T01:12:33.561-08:002011-02-10T01:12:33.561-08:00താകളുടെ അഭിപ്രായത്തോട് നൂറ് ശതമാനം കൂറ് പുലർത്തു...താകളുടെ അഭിപ്രായത്തോട് നൂറ് ശതമാനം കൂറ് പുലർത്തുന്നു.എങ്കിലും പറയാതെ വയ്യല്ലൊ. കുറ്റവാളികളെ ജനമദ്ധ്യത്തിൽ വെച്ച് കല്ലെറിൺജു കൊല്ലണം. അല്ലാതെ ജീവപര്യന്തം കൊണ്ട് അവസാനിപ്പിക്കരുത് അത് നിയമത്തിന്റെ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാനെ സാധിക്കൂ..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-86721680824449650972011-02-09T19:53:04.125-08:002011-02-09T19:53:04.125-08:00"ബലാത്സംഗം ചെയ്തത് ഒരു മലയാളി അല്ലാഞ്ഞത് മറ്..."ബലാത്സംഗം ചെയ്തത് ഒരു മലയാളി അല്ലാഞ്ഞത് മറ്റൊരു ചർച്ചയ്ക്ക് അവസരം നിഷേധിച്ചു. അല്ലെങ്കിൽ ഇതു മുഴുവൻ മലയാളിയുടെ ലൈംഗികദാരിദ്ര്യം മൂലമാണെന്നും, ഉടൻ വേശ്യാത്തെരുവുകൾ സ്ഥാപിച്ച് അത് പരിഹരിക്കണം എന്നും ചിലരെങ്കിലും ആവശ്യപ്പെട്ടേനേ"
സത്യം തന്നെ.
മുഴുവന്‍ സാമൂഹ്യവിരുദ്ധരെയും മനോരോഗികളെയും കണ്ടെത്തി വെടിവച്ചു കൊല്ലാനൊന്നും സാധിക്കില്ലല്ലൊ. അടുത്തു കേള്‍ക്കുന്ന രോദനങ്ങള്‍ക്ക് നേരെ കാതടയ്ക്കുന്നവരാകാതിരിക്കണം നാം.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-34544966458800763872011-02-09T04:41:52.060-08:002011-02-09T04:41:52.060-08:00ഇനി, മറ്റു ചില നിർദേശങ്ങൾ.....
1. സ്ത്രീകൾക്കെതിര...ഇനി, മറ്റു ചില നിർദേശങ്ങൾ.....

1. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുക. തുടരെ തുടരെ ഒരാൾ ലൈംഗിക അതിക്രമങ്ങൾ നടത്തുകയാണെങ്കിൽ അയാളുടെ ലൈംഗികാവയവം ആധുനിക ശസ്ത്രക്രിയാരീതിയിലൂടെ നീക്കം ചെയ്യുക.(മറ്റു മാർഗമില്ല!)

2. മയക്കുമരുന്ന് കച്ചവടം കർശനമായി അടിച്ചമർത്തുക.

3. പെൺ കുട്ടികളോടും സ്ത്രീകളോടും മാന്യമായി പെരുമാറണം എന്ന ശീലം ആൺകുട്ടികളിൽ വളർത്താൻ, എല്ലാ അമ്മമാരും അച്ഛന്മാരും നിർബന്ധമായും ശ്രമിക്കുക.

4. പെൺകുട്ടികൾ ഒരാപത്തിൽ പെട്ടാൽ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് അവർക്ക് സ്കൂൾ ക്ലാസുകളിൽ തന്നെ നിർദേശം കൊടുക്കുക.

5. തന്റെ സഹപാഠിയായ ഒരു പെൺ കുട്ടി അപകടത്തിൽ പെട്ടതു ശ്രദ്ധയിൽ പെട്ടാൽ അവളെ എങ്ങനെ സഹായിക്കണം എന്ന് ആൺ കുട്ടികൾക്കും പറഞ്ഞു കൊടുക്കുക/പഠിപ്പിക്കുക.

6. പുരുഷന്മാർ ആണത്തത്തോടെ പ്രതികരിക്കാൻ തയ്യാറാവുക. സമൂഹത്തിലെ ഏതൊരു സ്ത്രീക്കു വേണ്ടിയും താൻ ഉയർത്തുന്ന ശബ്ദം, തന്റെ തന്നെ സഹോദരിക്കോ, അമ്മയ്ക്കോ, ഭാര്യയ്ക്കോ വേണ്ടി മറ്റൊരാൾ ഉയർത്തുന്നതാണെന്ന ബോധ്യം ഭൂരിപക്ഷം ആണുങ്ങൾക്കെങ്കിലും ഉണ്ടാവണം.

ഇവിടെ വിവരിച്ചവയിൽ റെയിൽ വേയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ തന്നെ റെയിൽ വേ അധികാരികളെ അറിയിക്കുന്നതാണ്. പാസഞ്ചേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അതും ചെയ്യാം.

നിർദേശങ്ങൾ ഇനിയും ഉണ്ടെകിൽ അവയും ചേർക്കാം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-19537958536816775232011-02-09T04:41:24.415-08:002011-02-09T04:41:24.415-08:006. ട്രെയിനുകളിൽ സുരക്ഷ ശക്തമാക്കുക. അതിനു വേണ്ട സ്...6. ട്രെയിനുകളിൽ സുരക്ഷ ശക്തമാക്കുക. അതിനു വേണ്ട സ്റ്റാഫിനെ നിയമിക്കുക. അതിനുള്ള ഫീസ് റെയിൽ വേ ഇപ്പോൾത്തന്നെ ഈടാക്കുന്നുണ്ടല്ലോ!
(ഇന്ന് ഒരു സ്ത്രീയെ ആക്രമിച്ചു. നാളെ തണ്ടും തടിയുമുള്ള പുരുഷന്മാരും ക്രിമിനലുകളാൽ ആക്രമിക്കപ്പെടുകയില്ല എന്നാരെങ്കിലും ധരിക്കുന്നെങ്കിൽ അതു മൌഢ്യമാണ്!)

ഇനി അത് സംസ്ഥാനത്തിന്റെ ഉത്തരവ്വാദിത്തമാണെങ്കിൽ, അതു ചൂണ്ടിക്കാട്ടി, സംസ്ഥാന സർക്കാരിനു റെയിൽവേ കത്തു നൽകുക.

7. ഭിക്ഷാടനം, നാടുതെണ്ടൽ, കുട്ടികൾ എഉപയോഗിച്ചുള്ള പാട്ടുപ്രകടനങ്ങൾ, സകലവിധ കച്ച്വടങ്ങൾ, ഇവ കർശനമായി നിരോധിക്കുക.

8.യാത്രക്കാരായ പുരുഷന്മാർ സ്ത്രീകളോട് അനുഭാവപൂർണമായി പെരുമാറുകയും, സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് ആപത്തു വന്നാലത്തെപ്പോലെ ഉത്തരവാദിത്തത്തോടെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുക.

9. ട്രെയിനിലെ അപായച്ചങ്ങല വലിക്കാനുള്ളതാണ്. അപകടം വരുമ്പോൾ അതു വലിക്കുക തന്നെ ചെയ്യുക!

10. സീറ്റ് സംവരണം എന്നതുകൊണ്ട് ആണും പെണ്ണും ഇടകലർന്നിരിക്കരുതെന്ന് അർത്ഥമില്ല. ഒരു ബോഗിയിൽ 20 സീറ്റ് വീതം കൊടുത്താലും, യാത്രചെയ്യുന്ന മുഴുവൻ സ്ത്രീകളുടെ എണ്ണത്തിന് ആനുപാതികമാവില്ല അത്. ദിവസവും യാത്ര ചെയ്യുന്നവർക്കറിയാം ഇക്കാര്യം.

108 സീറ്റാണ് പരശുറാം പോലുള്ള ഒരു ട്രെയിനിന്റെ ബോഗിയിൽ ഉള്ളത്. അതിൽ 20 എണ്ണം കഴിഞ്ഞാലുള്ള 88 സീറ്റുകളിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും ഇരിക്കാം. കുടുംബമുള്ളവർക്ക് സകുടുംബം. അല്ലാത്തവർക്ക് സൌകര്യം പോലെ. എന്നാൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് ആ മുൻ ഗണനാ സീറ്റുകൾ കൂടിയേ തീരൂ.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-31823263622424826972011-02-09T04:40:59.516-08:002011-02-09T04:40:59.516-08:00ഇനി, ഇവിടെ പ്രകടിപ്പിക്കപ്പെട്ട ചിന്തകൾ ഒന്നു ക്രോ...ഇനി, ഇവിടെ പ്രകടിപ്പിക്കപ്പെട്ട ചിന്തകൾ ഒന്നു ക്രോഡീകരിക്കാം.

1.ഒരു ലേഡീസ് കമ്പാർട്ട്മെന്റ് കൊണ്ടു പരിഹരിക്കാവുന്നതല്ല ട്രെയിൻയാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ.

2. ഇപ്പോൾ തന്നെ, ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ അഭിപ്രായം പ്രകടിപ്പിച്ചവർ ഉൾപ്പടെ മിക്കസ്ത്രീകളും ലേഡീസ് കമ്പാർട്ട്മെന്റുകളിൽ കയറാറില്ല.

3. ദീർഘ ദൂര ട്രെയിനുകളിൽ ആകെയുണ്ടാവുന്ന ഒരു ലേഡീസ് കമ്പാർട്ട്മെന്റ് നടുഭാഗത്താക്കാൻ റെയിൽ വേയ്ക്ക് സാകേതിക ബുദ്ധിമുട്ട് ഉണ്ട്.

4. ദിനവും സർവീസ് നടത്തുന്ന ഷട്ടിൽ ട്രെയിനുകൾ / സ്ലീപ്പർകോച്ചില്ലാത്ത പരശുറാം പോലെയുള്ള എക്സ്പ്രസ് ട്രെയിനുകളിൽ ഒരു ലേഡീസ് കമ്പാർട്ട്മെന്റിൽ കൊള്ളാവുന്നതിന്റെ പത്തിരട്ടിയിലേറെ സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. അവരുടെ സുരക്ഷ ഒരു കമ്പാർട്ട്മെന്റുകൊണ്ട് നിർവഹിക്കാനാവില്ല. ഇത്തരം ട്രെയിനുകളിലാണ് ജീവനക്കാരികളും, വിദ്യാർത്ഥിനികളും ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത്. അല്ലാതെ ദീർഘദൂര ട്രെയിനുകളിലല്ല.

പരശുറാമിനു പുറമേ, വേണാട്, വഞ്ചിനാട്, വിവിധ ഇന്റർസിറ്റി എക്സ്പ്രസുകൾ, 100 ഓളം പ്രതിദിന ഷട്ടിൽ ട്രെയിനുകൾ എന്നിവ ഗണത്തിൽ വരും.

5. ഇത്തരം എല്ലാ ബോഗികളിലും 20-25 സീറ്റെങ്കിലും വച്ച് സ്ത്രീകൾക്കു മുൻഗണന എന്ന നിലയിൽ കൊടുത്താൽ അത് അവർക്കു വലിയൊരു അനുഗ്രഹമാകും. അത്യാവശ്യം വേണ്ട സ്വകാര്യത കിട്ടുകയും ചെയ്യും. ആ എൻഡിലുള്ള ബാത് റൂം അവർക്കുപയോഗിക്കുകയും ചെയ്യാം. അവിടെ ആണുങ്ങൾ കൂടിനിൽക്കുന്നതുകാരണം ബാത്ത് റൂമിലേ പോകാതെ മണിക്കൂറുകൾ ഇരുന്നു ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് അത് വലിയ ആശ്വാസമാകും. പിന്നെ, അവർക്കനുവദിച്ചിട്ടുള്ള സീറ്റ് ഉറപ്പാക്കാനുള്ള ആർജവമൊക്കെ ഇന്നത്തെ യാത്രക്കാരികൾക്ക് ഉണ്ട്.

ബോഗിയിലുള്ള മൂന്നു വാതിലുകളിൽ ലേഡീസിനു മുൻ ഗണനയുള്ള ഭാഗത്തെ വാതിലിൽ കൂടിയുള്ള പ്രവേശനം അവർക്കു മാത്രമായി നിജപ്പെടുത്തുക. ബാക്കി രണ്ടു വാതിലുകൾ പൊതുവായ പ്രവേശനമാർഗങ്ങൾ ആക്കി നിലനിർത്തുക.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-40643851627576560522011-02-09T04:18:39.189-08:002011-02-09T04:18:39.189-08:00എന്താ പറയേണ്ടതെന്ന് അറിയുന്നില്ല. സത്യം പറഞ്ഞാൽ ഒ...എന്താ പറയേണ്ടതെന്ന് അറിയുന്നില്ല. സത്യം പറഞ്ഞാൽ ഒരു ഭീതിയാണ് തോന്നുന്നതു്.നിയമത്തിനും അതിന്റെ വഴിക്കും നിൽക്കാതെ ജനങ്ങളുടെ മുൻപിലിട്ടു കൊടുക്കണം അയാളെ. ലേഡീസ് കമ്പാർട്ട്മെന്റ് എന്നതു് മാറ്റി ജയൻ പറഞ്ഞതുപോലെ കമ്പാർട്ട്മെന്റുകളിൽ സ്ത്രീകൾക്ക് കുറച്ച് സീറ്റ് മാറ്റിവക്കുന്നതു് നല്ലൊരു നിർദ്ദേശമാണ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-24841821238838543652011-02-09T03:27:18.557-08:002011-02-09T03:27:18.557-08:00ഈ വിഷയത്തിൽ മാതൃഭൂമി ഓൺലൈനിൽ വന്ന ലേഖനം
http://ww...ഈ വിഷയത്തിൽ മാതൃഭൂമി ഓൺലൈനിൽ വന്ന ലേഖനം

http://www.mathrubhumi.com/story.php?id=157356jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-19934928058811437842011-02-09T02:54:40.950-08:002011-02-09T02:54:40.950-08:00ട്രെയിനില്‍ ആണും പെണ്ണും ഇടകലര്‍ന്നിരുന്നാല്‍ ഒരു ...ട്രെയിനില്‍ ആണും പെണ്ണും ഇടകലര്‍ന്നിരുന്നാല്‍ ഒരു കുഴപ്പവും ഇല്ല കാരണം അഭിമുഖം ആയിട്ടാണു ഇരിക്കുന്നത് രണ്ടു ബാച്ചും മറ്റുള്ളവരെ നോക്കി വായും പൊളിച്ചിരിക്കുന്നു, എല്ലാവരും സദാചാര സംരക്ഷകര്‍

പിന്നെ ആണും പെണ്ണും ആണു ആകര്‍ഷണം എല്ലാവര്ക്കും ഉണ്ട്, അതില്ല എന്നൊന്നും പറയാന്‍ പറ്റില്ല , പെണ്ണുങ്ങളെ ചതിക്കുന്നത് പെണ്ണു തന്നെ ആണു

അല്ലെങ്കില്‍ കുളിമുറിയില്‍ കാമറ പിടിപ്പിച്ച അടിപ്പാവാട ഊരി ഇട്ടത് ആണാ ആയിരുന്നൊ? ജന ശതാബ്ദിയില്‍ റിസര്‍വേഷന്‍ ആണു അവിടെ ആണും പെണ്ണും ഒരുമിച്ചല്ലേ ഇരിക്കുന്നത്?

സദാചാര സംരക്ഷരുടെ ബഹുല്യം കാരണം എണ്റ്റെ ഭാര്യ ആരോടെങ്കിലും അഞ്ചു മിനിട്ടില്‍ കൂടുതല്‍ സംസാരിച്ചാല്‍ എനിക്കു ഊമക്കത്ത് വരാറുണ്ടായിരുന്നു അത്ര ജാഗരൂകമായ സമൂഹമാണിവിടെ

ലേഡീസ് കമ്പാര്‍ട്ട്മണ്റ്റ് എന്നു പറയുന്ന സാധനം പണ്ടു ജാംബവാണ്റ്റെ കാലത്തെ കോച്ചാണൂ ഒന്നിനും കൊള്ളാതെ ലേഡീസ് ആക്കി അതില്‍ ഇനി ഡോര്‍ വെയ്ക്കാനും സെന്‍സര്‍ പിടിപ്പിക്കാനും ഒന്നും പറ്റില്ല ഇതു ഇടക്കു കയറ്റി ഷണ്ട് ചെയ്യാനും പറ്റില്ല അതിനാല്‍ പ്രായോഗികമല്ല

പോലീസിനെ ഇട്ടാല്‍ പിന്നെ അവന് ആയിരിക്കും മുഖ്യ പീഡകന്

ഒറ്റക്കു യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളപ്പോള്‍ പ്രത്യേകിച്ചും സ്ളീപ്പര്‍ കോച്ചില്‍ ആള് ഇറങ്ങി കാലിയായി വരുന്ന ലോങ്ങ് ഡിസ്റ്റന്‍സ് ട്രെയിനില്‍ സീസണ് ടിക്കറ്റുമായി യാത്ര ചെയ്യുമ്പോള്‍ ടീ ടീ മാരും പല മാന്യന്മാരും ലൈംഗിക ചുവയുള്ള സംസാരം, പാണ്റ്റിണ്റ്റെ സിപ്പൂരി കാണിക്കല്‍ , പ്രേമാഭ്യര്‍ഥന എന്നിവ നടത്തിയിട്ടുള്ള കാര്യം വൈഫ് പറയാറുണ്ട്,

ഹസ്ബന്ദ് കൊണ്ടു വിടും വിളിച്ചു കൊണ്ട് പോകും പക്ഷെ ട്രെയിനില്‍ ലേഡീസ് കമ്പര്ട്ടുമണ്റ്റ് നടുവില്‍ ആയാലും പിന്നില്‍ ആയാലും മുന്നില്‍ ആയാലും ജനറലില്‍ സ്ളീപ്പറില്‍ മാത്രം സഞ്ചരിച്ചു എല്ലാ നോട്ടങ്ങളും പരിലാളനങ്ങളും ആരാധനയും ഏറ്റു വാങ്ങി അഞ്ചു പൈസ ചെലവില്ലാതെ ബ്രേക് ഫാസ്റ്റ് ലഘു ഭക്ഷണം കോഫീ ടീ വേണ്ടുവോളം ആസ്വദിച്ചു ഫാന്‍സ് അസോസിയേഷന് എല്ലാ ട്രെയിനിലും ഉണ്ടാക്കി സ്റ്റേഷന് ആകുമ്പോള്‍ പതിവ്രത ആയി ഭര്‍ത്താവിണ്റ്റെ ബൈക്കില്‍ കയറി പോകുന്ന മിടുക്കികളും ഉണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-4144411830045501224.post-4862609538049794442011-02-09T00:36:09.267-08:002011-02-09T00:36:09.267-08:00ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്
അറബ് നാടുകളിലേ പോലെ
ക...ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്
അറബ് നാടുകളിലേ പോലെ
കര്‍ശന ശിക്ഷാ നടപടികള്‍ വേണം. അതും എത്രയും വേഗം.
കേസ് വലിച്ചു നീട്ടി കൊണ്ടു പോകും കുറ്റം ചെയ്തവന്
ജാമ്യത്തില്‍ പുറത്തു വിലസുകയും ചെയ്യും.
നാട്ടില്‍ എന്തു കുറ്റം ചെയ്താലും രക്ഷപ്പെടാന്‍ മാര്‍ഗ്ഗമുണ്ടല്ലൊprabhahttps://www.blogger.com/profile/00033142499299792381noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-59415928647042958502011-02-08T22:53:37.699-08:002011-02-08T22:53:37.699-08:00സ്ത്രീകള്‍ക്ക് സീറ്റ് സംവരണം എന്നതിനോട് യോജിക്കാ...സ്ത്രീകള്‍ക്ക് സീറ്റ് സംവരണം എന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല..ആണും പെണ്ണും ഇടകലര്‍ന്നിരിക്കുന്നത് കേരളത്തിന്റെ പുറത്തു ഒരു തെറ്റെ അല്ലാത്ത സ്ഥിതിക്ക് ഇവിടെ മാത്രം അത് വേണം എന്ന് ശഠിക്കുന്നത് ശരിയാണോ ? ആണും പെണ്ണും ഒരേ കമ്പാര്‍ട്ടുമെന്റില്‍ ആണെങ്കില്‍ പത്തില്‍ ഒരു പുരുഷന് എങ്കിലും സ്ത്രീകളോടുള്ള അതിക്രമത്തില്‍ പ്രതികരിചെക്കാം എന്ന് എനിക്ക് തോന്നുന്നു.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-78043509733485154322011-02-08T20:59:44.094-08:002011-02-08T20:59:44.094-08:00റെയില്‍വേ ഒന്നും ചെയ്യുമെന്ന് എനിക്ക് വിശ്വാസമില്ല...റെയില്‍വേ ഒന്നും ചെയ്യുമെന്ന് എനിക്ക് വിശ്വാസമില്ല, പിന്നെ ആള്‍ക്കാരുടെ വീമ്പ്, അതു മാക്സിമം ഒരാഴ്ച നീളും...ചാമിയെ തട്ടും ഇന്ജിയിലിട്ടു കൊല്ലും എന്നൊക്കെ പറയുന്നവര്‍ തന്നെ ചാമിയെ പോലെ അവസരം കിട്ടിയാല്‍ കണ്ണ് കൊണ്ട്ട്, അല്ലെങ്കില്‍ മനസ്സ് കൊണ്ടെങ്കിലും ചാമിയെ വെല്ലും. ഉള്ള പരിമിതി വച്ചു നമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നതാണ് ആലോചിക്കേണ്ട പ്രധാന വിഷയം.വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-41804319417318917522011-02-08T14:47:05.418-08:002011-02-08T14:47:05.418-08:00ശക്തമായ പ്രതികരണം, ശരിയായ നിർദ്ദേശം- പ്രത്യേക കമ്പ...ശക്തമായ പ്രതികരണം, ശരിയായ നിർദ്ദേശം- പ്രത്യേക കമ്പാർട്ട്മെന്റിനു പകരം സംവരണം- ഇതു പോലെ നമ്മുടെ മനസ്സ് അസ്വസ്ഥമാക്കിയ ഒരു സംഭവം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-74942961001143143012011-02-08T13:15:02.922-08:002011-02-08T13:15:02.922-08:00ഇവിടെ ദുബായിലും ചെറുതെങ്കിലും ചെറിയ മെട്രോ ട്രെയിന...ഇവിടെ ദുബായിലും ചെറുതെങ്കിലും ചെറിയ മെട്രോ ട്രെയിനുണ്ട്, അതിൽ ലേഡീസ് കമ്പാർട്ടുമെന്റുകളുണ്ട്...
ശവത്തെ വരെ ഭോഗിക്കാറുള്ള ആദിവാസി പാക്കിസ്ഥാനികളുണ്ട്, തമിഴരുണ്ട്, ക്രൂരതയുടെ ആൾ രൂപങ്ങളായ ആഫ്രിക്കക്കാരുണ്ട്...

ഉഷ്ണകാലങ്ങളിൽ കാമം കുമിഞ്ഞുകൂടി തീക്ഷ്ണരാകുന്ന പഞ്ചാബികളും പാക്കിസ്ഥാനികളും ബംഗാളികളും ബലൂചികളുമുണ്ട്.

സർവ്വോപരി പണക്കൊഴുപ്പിലും രാജവംശത്തിന്റെ ധാർഷ്ട്യത്തിൽ അനിഷേഷ്യരായ ലോക്കൽ അറബികളുണ്ട്.

അവരൊക്കെയും ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്! അവിടെയും കാലിയായതും ഒരു പെണ്ണുമാത്രമുള്ളതുമായ ലേഡീസ്
കമ്പാർട്ടുകളുമുണ്ടാവാറുണ്ട്....

അവരൊന്നും സ്ത്രീകളെ ഒരു നോട്ടം കൊണ്ടു പോലും ഭോഗിക്കാത്തത്, അനന്തര ഫലമെന്ന അതിശക്തമായ സംഹിതകളെ ഓർക്കുന്നതുകൊണ്ടാണ്...
ശക്തമായ നിയമത്തിന്റെ ദാക്ഷിണ്യലേശമില്ലാത്ത തീവ്രമുഖത്തെ മുന്നിൽ കാണുമ്പോൾ
മയക്കുമരുന്നു ലഹരിയും ആൽക്കഹോൾ ലഹരിയും മാനസിക വൈകല്യം പോലും
ഒരു വേള സ്വയം കടിഞ്ഞാണിടുന്നു!

അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങളുടെ
അളവുകൾ കുറയുന്നു...

ലേഡീസ് കമ്പാർട്ടുമെന്റ് പലപ്പോഴും, മുൻ കമന്റിൽ സൂചിപ്പിച്ച പോലെ യാത്രകളുടെ ഇടവേകളിൽ സ്ത്രീയ്ക്ക്, തികച്ചും വ്യക്തിപരവുമായതും അനിവാര്യമായതും ചെയ്ത് തീർക്കാൻ കഴിയുന്ന പെണ്മറയുള്ള സ്വകാര്യകേന്ദ്രങ്ങളാണ്,
പുരുഷ നോട്ടത്തിന്റെ വന്യത കുറയും കാലം വരെയെങ്കിലും...

അതുകൊണ്ട് അതു മാറ്റപ്പെടാതെ തന്നെ മദ്ധ്യഭാഗത്തേയ്ക്ക്
മാറ്റപ്പെടുന്നതിലെന്താണ് തെറ്റ്?

ടിക്കറ്റ് എക്സാമിനർക്കോ മറ്റു അത്യാവശത്തിന് സ്ത്രീയാത്രക്കാർക്കോ? മറ്റു കമ്പാർട്ടുമെന്റുകളിലേയ്ക്ക് ആക്സസ്ഉള്ള രീതിയിൽ ഘടിപ്പിച്ചാൽ സ്ത്രീകളുടെ കൂടെയുള്ള പുരുഷയാത്രക്കാർക്ക് അപ്പുറവും ഇപ്പുറവുമുള്ള കമ്പാർട്ടുമെന്റുകളിൽ അടുത്തുണ്ടെന്ന സമാധാനത്തിൽ സ്വസ്ഥമായിരിക്കാനും കഴിയും....

പിന്നെ ലേഡീസ് ക്യാബിൽ പുരുഷൻമാർ കയറുമ്പോൾ അതു കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് തന്നെ കഴിയില്ലെ?Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-20593554626111319752011-02-08T12:17:14.885-08:002011-02-08T12:17:14.885-08:00സൗമ്യ എന്ന പെൺകുട്ടിയ്ക്കുണ്ടായ അനുഭവം ഞെട്ടിപ്പി...സൗമ്യ എന്ന പെൺകുട്ടിയ്ക്കുണ്ടായ അനുഭവം ഞെട്ടിപ്പിയ്ക്കുന്നതും അപലപനീയവും തന്നെ. കുറ്റവാളി മാതൃകാപരമായി ശിക്ഷിക്കപ്പെടണം എന്നു തന്നെ ഞനും ആഗ്രഹിക്കുന്നു. നിലവിലെ വ്യവസ്ഥിതിയിൽ അയാൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തം തടവാകാനാണ് സാദ്ധ്യത. 70 വർഷം വരെ പ്രതി പുറംലോകം കാണരുതെന്ന ചില വിധികൾ ചില കൊലപാതക്കേസുകളിൽ ഉണ്ടായിട്ടുള്ളത് ആശക്ക് വകനൽകുന്നതാണ്.

യാത്രക്കാർക്ക് അനുപാതികമായി ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതും, സ്ത്രീകൾക്കായുള്ള കംപാർട്ട്മെന്റുകൾ എറ്റവും പിന്നിൽ നിന്നും മാറ്റുക എന്നതുമാണ് കൂടുതൽ അഭികാമ്യം എന്ന് ഞാൻ കരുതുന്നു. ബസ്സുകളിലെപ്പോലെ ട്രെയിനിൽ ജനറൽ കംപാർട്ട്മെന്റിലും സ്ത്രീകൾക്ക് സീറ്റ് സംവരണം എന്ന ആശയത്തോട് യോജിക്കാൻ സാധിക്കുന്നില്ല.

ഇത്തരം സംഭവങ്ങളുടെ പ്രധാന ഉത്തരവാദി റെയിൽവേ തന്നെയാണ്. യാത്രക്കാർക്ക് ആനുപാതികമായി സർവ്വീസുകൾ ഉണ്ടാവുന്നില്ല എന്നതാണ് ദുരിതത്തിന്റെ പ്രധാനകാരണം. യാത്രക്കാർക്ക് മതിയായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കുന്നില്ല.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-86547555368217960282011-02-08T09:48:36.115-08:002011-02-08T09:48:36.115-08:00വായിച്ചു.ഇതുവരെ ട്രെയിനിൽ യാത്രചെയ്യാത്തതിനാൽ അഭിപ...വായിച്ചു.ഇതുവരെ ട്രെയിനിൽ യാത്രചെയ്യാത്തതിനാൽ അഭിപ്രായം ഇല്ല.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-19388581783799277852011-02-08T09:47:33.425-08:002011-02-08T09:47:33.425-08:00മലയാളികള്‍ക്ക് മൊത്തത്തില്‍ ജരമ്പ് രോഗം കൂടുതലാണെന...മലയാളികള്‍ക്ക് മൊത്തത്തില്‍ ജരമ്പ് രോഗം കൂടുതലാണെന്ന് പോത്തുവില് നമുക്കൊക്കെ അറിയാം .. അത് കൊണ്ട് , അടുത്ത തലമുറ(അല്ലെങ്ങില്‍ അതിനടുത്തത് ) സമൂഹത്തിന്റെ ചര്‍ജെടുക്കുന്നത് വരെ തുറിച്ചു നോട്ടവും തോണ്ടലും ഒക്കെ നിര്‍ബാധം തുടരും എന്നും ഉറപ്പു ... .. പത്തു വയസ്സാകുന്നതിനു മുമ്പേ മല്ലു ഫിലിംസ് കണ്ടിറങ്ങുന്ന സമൂഹം ഇങ്ങനെ ആയില്ലെങ്ങില്‍ എന്താനല്ഭുതം ..?

പക്ഷെ എനിക്ക് പറയാനുള്ളത് പ്രായോഗികമായി ഇക്കാര്യത്തില്‍ ഇപ്പൊ എന്ത് ചെയ്യാം എന്നതാണ് .. ആദ്യമായി തീവണ്ടിയില്‍ "ചങ്ങല " എന്നാ സാധനം ഉണ്ടെന്നും അത് വലിച്ചാല്‍ വണ്ടി നില്‍ക്കുമെന്നും അറിയുക.. അത് കോച്ചിന്റെ ഏതു ഭാഗത്താണ് എന്ന് നോക്കി വക്കുക.. കഴിയുമെങ്ങില്‍ അതിന്നടുതിരിക്കുക .. ചങ്ങല വലിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല എന്നും അത് വലിക്കാന്‍ വേണ്ടിയാണ് അവിടെ വച്ചിരിക്കുന്നതെന്നും ഓരോരുത്തരെയും പറഞ്ഞു മനസ്സിലാക്കുക .. ആരെങ്ങിലും ആക്രമിക്കാന്‍ വന്നാല്‍ ..ആ സംഭവം പിടിച്ചു വലിക്കുക ...

ഇനി റെയില്‍വേ ചെയ്യേണ്ട ഒരു കാര്യം ... ഈ ചങ്ങലകള്‍ കോച്ചില്‍ എല്ലാ സീട്ടിനടുത്തും പിടിപ്പിക്കുക .. ഇതൊന്നും അത്ര ചിലവുല്ലതല്ല ..ഏറിയാല്‍ ഒരു 1000 രൂവാ ....

ചങ്ങലക്കു പകരം ഒരു DC മോട്ടോര്‍ കണ്ട്രോള്ഡ് ആയ ചങ്ങലയായാലും മതി ..അതാകുമ്പോള്‍ നമ്മുടെ വീട്ടിലെ ബള്‍ബ് ഓണാക്കുന്ന പോലെ സ്വിച്ത് അമര്‍ത്തിയാല്‍ മതിയാകും ..(ചങ്ങല വലിക്കുക തുടയിയ , "ഭാരിച്ച "കായികാധ്വാനം ആവശ്യമുള്ള കാര്യങ്ങളൊന്നും പെണ്ണുങ്ങള് ചെയ്യേണ്ടാതല്ലെന്നനല്ലോ ചെറുപ്പത്തിലെ തന്നെ അവരെ സമൂഹം പഠിപ്പിക്കുന്നത് )

ഇനി അടുത്തത് .. എല്ലാ ബോഗിയിലും കരണ്ട് ഉണ്ടല്ലോ ..? പക്ഷെ ഓരോ ബോഗിയിലെയും വൈദുതി ആ ബോഗിയില്‍ തന്നെയാണ് ഉത്പ്പടിപ്പിക്കുന്നത് എന്നത് തോന്നുന്നു (തെറ്റാനെങ്ങില് ആരെങ്ങിലും തിരുത്തുമല്ലോ ).. അല്ലെങ്ങില്‍ അലാറം സിഗ്നല്‍ സ്വിച്ച് ഓരോ സീട്ടിന്ടെയും അടുത്ത് കൊടുക്കാമായിരുന്നു ..സ്വിട്ചിട്ടാല് ഡ്രൈവറിന്റെ മുന്നില്‍ അലാറം കത്തും എന്നാ രീതിയില്‍ ...

ഇനി മേല്പറഞ്ഞ മാതിരി centralised wiring അല്ല എങ്കില്‍ , ഒരു RF tramitter ഓരോ ബോഗിയിലും ഖടിപ്പിക്കുക .. എല്ലാ സീട്ടിന്റെയും അടുത്ത് ഒരു സ്വിച്ചും പിടിപ്പിക്കുക ...സ്വിച്ച് അമര്‍ത്തിയാല്‍ ഡ്രൈവറിന്റെ മുറിയിലുള്ള RF receiver റെഡ് ലൈറ്റ് കത്തും .. ഇതിനു ചെലവ് 500 രൂപയില്‍ താഴെയേ വരൂ .. ഞാന്‍ ഡിസൈന്‍ പറഞ്ഞു തരാം,ഫ്രീ ഓഫ് കോസ്റ്റ് ..ഇതിനു വേണ്ടി കൊട്ടഷന് വിളിച്ചു കോടികള്‍ തുലക്കേണ്ട ..

3G ടെക്നോലോഗിയുടെ കാലത്ത് , ഗിഗ ഹെര്‍ട്സ് ഇന്റെര്നെട്ടിണ്ടേ കാലത്ത് , seemless connectivitty യുടെ കാലത്ത് , ഒരു കംബാര്ത്ടുമെണ്ടും ഡ്രൈവറും തമ്മില്‍ കണക്റ്റ് ചെയ്യാന്‍ മാര്‍ഗ്ഗമില്ല എന്ന് പറഞ്ഞാല്‍ .. എന്തിനാണ് സാര്‍ നമ്മള് ഇരുപതോന്നം നൂട്ടണ്ടിലാനെന്നു അവകാശപ്പെടുന്നത് ..?ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-8674810838658600632011-02-08T09:15:37.937-08:002011-02-08T09:15:37.937-08:00സമൂഹത്തിലെ നല്ല പങ്ക് ആളുകളും ഇതുപോലെ ഒരു അനീതി ക...സമൂഹത്തിലെ നല്ല പങ്ക് ആളുകളും ഇതുപോലെ ഒരു അനീതി കണ്ടാല്‍ പ്രതികരിക്കുന്നവരാണ്.

പക്ഷെ അവരെ പ്രതികരണത്തില്‍ നിന്നും തടയുവാന്‍ ഉതകുന്ന പ്രവൃത്തികള്‍ ആണ് കാശും അധികാരവും അല്പം ഒച്ചയുണ്ടാക്കാനുള്ള കഴിവും ഉള്ളവരില്‍ നിന്നും ഉണ്ടാകുന്നത്.

ജീവിക്കുവാന്‍ വേണ്ടി അന്നന്ന്ത്തെ അപ്പത്തിനു വേണ്ടി പണിയെടുക്കുന്നവര്‍ സ്വന്തം നിലനില്പിനെ ഓര്‍ത്ത് പ്രതികരിക്കുവാന്‍ ഭയപ്പെടുന്നു

ഒരു ഉദാഹരണം നോക്കൂ

തനിക്കു പരിഗണന ലഭിക്കാത്തതിന്റെ പേരില്‍ എഴുതിയ ഒരു ലേഖനം. അതിലെ കമന്റുകളും നോക്കൂ

തുച്ഛമായ ശമ്പളത്തിനു വേണ്ടി നിയമിക്കപ്പെട്ട ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ കുടുക്കാന്‍ നോക്കുന്ന രണ്ട് അഭ്യസ്ഥ വിദ്യന്മാര്‍ ബ്ഭൂൂ നായ്ക്കളെക്കാള്‍ നാറികള് അല്ലേ ഇവര്‍?

ഇക്കൂട്ടരെ തളയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എന്തു പരിഷ്കാരം കൊണ്ടു വന്നിട്ടെതു കാര്യം?

See

മുന്‍പൊരിക്കല്‍ എറണാകുളം അമൃത ആശുപത്രിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ ഒരു പ്രവര്‍ത്തിയെ കുറിച്ചു ശ്രീ അമ്പി എഴുതിയ ഒരു ലേഖനം http://abhibhaashanam.blogspot.com/2007/06/blog-post.html ദാ ഇവിടെ ഉണ്ട്.

സുരക്ഷാ പാലനത്തിനു നിയോഗിച്ച ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം തെറ്റായി ചിത്രീകരിക്കുന്ന വേല്‍കയും അതിനെ കുറെ ആളുകള്‍ ന്യായീകരിക്കുന്നതും വായിച്ചാല്‍ ബോധം ഉള്ളവന് എന്തു തോന്നും എന്നു വായിച്ചു തന്നെ മനസ്സിലാക്കുക.

സുരക്ഷാപാലകന്റെ പെരുമാറ്റം സുരക്ഷാപാലകന്റെതായിരിക്കണം അതിനാണ് അയാളെ നിയമിച്ചിരിക്കുന്നത് അയാള്‍ക്കു മുന്നില്‍ വരുന്ന ഏതൊരാളും ഒരുപോലെ ആയിരിക്കണം.

തനിക്കു പരിഗണന ലഭിക്കാത്തതില്‍ കരയുന്ന ഒരു തനി മാനസികരോഗിയുടെ വെപ്രാളം ആണ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ ഉടനീളം നിഴലിക്കുന്നത്.

see "ഒരോ ടവറില്‍ നിന്നും ഓരോ വാതിലുകള്‍ പുറത്തേയ്കുണ്ട്..മൂന്നാം ടവറിന്റെ വാതിലിനു മുന്നിലാണ് ഒരു കാന്റീന്..ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് മൂന്നാം ടവറിലും..

ഒരു ദിവസം അതിലെക്കൂടെ കയറാന്‍ പോയപ്പോഴാണ് സെക്യൂരിറ്റി തടഞ്ഞ് നിര്‍ത്തിയത്..

“ഇയാള്‍ ഡൊക്ടറാണോ?“

“അല്ല“

"ഇതേക്കൂടെ കയറാന്‍ പറ്റില്ല..എച് ആര് ഡീ ന്ന് ഓഡറുണ്ട്..“

“അതെന്താ? “

“അതൊന്നും ഞങ്ങള്‍ക്കറിയില്ല..ഓഡറുണ്ട്..ഡോക്ടര്‍മാര്‍ക്കു മാത്രമേ എല്ലാ വാതിലില്‍ക്കൂടേയും കയറാന്‍ പറ്റൂ..നിങ്ങള്‍ അപ്പുറത്തെ ടവറിനും മെഡിയ്ക്കല്‍ കോളെജിനും ഇടയിലുള്ള വാതിലിലൂടെ കയറണം.“

അങ്ങേരോട് എന്തു പറയാന്‍..പണ്ടത്തെപ്പോലെ മുറുമുറുക്കലുകളൊന്നും നടത്തിയിട്ട് കാര്യമില്ല എന്നറിയാമായിരുന്നു..പറയേണ്ടിടത്ത് ചിലടത്ത് പറഞ്ഞു..
വേണ്ടതു ചെയ്യാം എന്ന് അവര്‍ ഉറപ്പും തന്നു.." ---
--പിറ്റേന്ന് ചായ കുടിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് ഡോക്ടര്‍ രാജേഷിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അതേ പോലെ തന്നെ ഫോണ്‍ വന്നു..

“ഞാനൊരു കാര്യം കാണിച്ചുതരാം“

അയാള്‍ ഐ ഡീ എടുത്ത് പോക്കറ്റിലിട്ടു..നേരേ മൂന്നാം നിലയുടെ വാതിലിലൂടെ അകത്ത് കയറി..

"ഡോക്ടറാണോ?“

രാജേഷ് ഒന്നും മിണ്ടിയില്ല..
സെക്യൂരിറ്റി ബലം പിടിച്ച് തടഞ്ഞു.ഡോ രാജേഷിന്റെ ഉടുപ്പ് കീറി."

ഇതിനെ സധാരണ ഭാഷയില്‍ തെണ്ടിത്തരം എന്നു വിളിച്ചാല്‍ മതിയാകുമോ?
ഇതുപോലെ ഉള്ള സമൂഹ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആണ് ഇതിനൊക്കെ മൂലകാരണം

തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന കാര്‍ഡ് പോക്കറ്റിലിട്ടിട്ട് തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സുരക്ഷ ഉദ്യോഗസ്ഥനെ കുടൂക്കാന്‍ ശ്രമിക്കുന്ന ഇവന് ഡോക്റ്റരോ?

ഇവനെ ഒക്കെ മുക്കാലിയില്‍ കെട്ടി അടിയ്ക്കാന്‍ വ്യവസ്ഥയില്ലാത്തതല്ലെ ഈ നാടിന്റെ ശാപം?

പക്ഷെ കമന്റിടുന്നവരോ

അവര്‍ക്കു അവരുടെ ഗൂഢോദ്ദേശ്യം സാധിച്ചെടുക്കാന്‍ പറ്റിയ ഒരു ലേഖനം കണ്ടു അവര്‍ മുതലെടുത്തു.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4144411830045501224.post-68730401730698075892011-02-08T08:15:59.118-08:002011-02-08T08:15:59.118-08:00സൌമ്യയുടെ അനുഭവം ഇന്നു ഞാന്‍ ഉള്‍പ്പെടെ പലരുടെയും ...സൌമ്യയുടെ അനുഭവം ഇന്നു ഞാന്‍ ഉള്‍പ്പെടെ പലരുടെയും ബ്ലോഗില്‍ ഒരു വിഷയമായി മാറിക്കഴിഞ്ഞു. ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത, ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത ആ കൂട്ടുകാരി മനസ്സില്‍ ഒരു വിങ്ങല്‍ മാറ്റി നിര്‍ത്തിയിട്ടാണ് യാത്രയായത്. ഓര്‍ക്കുംതോറും നടുക്കം കൂടുന്നത്തെ ഉള്ളൂ. ഇനി ഒരിക്കലും ഒരു സ്ത്രീയും ഇരകളാവാതിരിക്കട്ടെ. സ്ഥിരമായി ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന ഓരോ സ്ത്രീയും ഇന്നു ഇതാണ് ആഗ്രഹിക്കുന്നത്.

പണ്ടൊരു പെണ്കുഞ്ഞു ജനിച്ചാല്‍ അവളെ നല്ല സ്ത്രീ ധനം കൊടുത്തു നല്ല കൈകളില്‍ ഏല്‍പ്പിക്കാന്‍ ആയിരുന്നു അച്ഛന് അമ്മമാരുടെ ആശ. പക്ഷെ ഇന്നു ഒരു പെണ്കുഞ്ഞു ജനിച്ചാല്‍ അവള് മരിച്ചു മണ്ണടിയുന്നത് വരെ അവളുടെ മാനത്തെ ഓര്‍ത്താണവര്‍ വേവലാതിപ്പെടുന്നത്. ശ്രീ ഒ എന്‍ വി കുറുപ്പ് പറഞ്ഞ പോലെ , ഗോതമ്പക്കതിരിന്റെ നിറമുള്ള പെണ്‍കുട്ടി ആഗ്രഹിച്ചത് മാരനെയോ മണവാളനെയോ അല്ല , തന്റെ മാനം കാക്കുന്ന ഒരാങ്ങളയെ ആണ്. ഒരു പക്ഷെ ആ ആക്രമിക്കപ്പെടുന്ന ആ നിമിഷങ്ങളില്‍ അവള് ആഗ്രഹിച്ചതും അതായിരിക്കാം.

ഇനിയെങ്ങിലും പെണ്ണിനെ ഒരു നേരമ്പോക്കായി എടുക്കാതിരിക്കുക. അവള്‍ക്കും അത്മാവുണ്ടെന്നറിയുക. ശ്രീ ജയന് പറഞ്ഞത് പോലെ ഇത്തരം തെണ്ടിത്തരം കാണിക്കുന്നവരെ കോടതി മുറികളും ജയിലറകളും കാണിക്കാതെ തന്നെ പച്ചക്ക് തീയിടുക.Ranjinihttps://www.blogger.com/profile/12874862140870494628noreply@blogger.com