Thursday, March 28, 2013

തുഞ്ചൻ പറമ്പ് ബ്ലോഗർ സംഗമം - ഏപ്രിൽ 21ന്

പ്രിയ ബ്ലോഗർ സുഹൃത്തുക്കളേ,

2013 ഏപ്രിൽ 21, ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് മലയാളം ബ്ലോഗർമാരുടെ സംഗമം നടക്കുന്ന വിവരം മുൻ പോസ്റ്റുകളിൽ നിന്ന് അറിഞ്ഞിട്ടുണ്ടാവുമല്ലോ.


110 ഓളം ബ്ലോഗർമാർ ഈ സംഗമത്തിൽ വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുടെ പേരുവിവരം താഴെ കൊടുക്കുന്നു

1. നിരക്ഷരന്‍
2. ജോഹര്‍
3. ജി.മനു
4.
 തോന്ന്യാസി
5. ഡോ ആർ. കെ. തിരൂര്‍
6. നന്ദു
7.
 വി. കെ. അബ്ദു
8. ജയന്‍ ഏവൂര്‍
9. അരുണ്‍ കായംകുളം
10. മനോരാജ്
11. വിഡ്ഢിമാന്‍
12. രാഗേഷ് NTM
13. പ്രയാണ്‍
14. ജിതിന്‍ രാജകുമാരന്‍
15. അജാത് ശത്രു
16. സജിം തട്ടത്തുമല
17. ഒരു കുഞ്ഞു മയില്‍‌പ്പീലി
18. അബ്ദുല്‍ ജലീല്‍
19. വി.പി.അഹമ്മദ്
20. അരീക്കോടന്‍
21. റെജി പുത്തന്‍ പുരക്കല്‍
22. ചന്തു നായര്‍
23. അലിഫ് ഷാ  

24. ഷെരീഫ് കൊട്ടാരക്കര
25. സന്ദീപ്‌ സലിം
26. സലീഷ് ഉണ്ണികൃഷ്ണന്‍
27. ജയേഷ് മരങ്ങാട്
28. അന്‍വര്‍ ഹുസൈന്‍
29. ജോയ് എബ്രഹാം
30. രൂപ്സ്
31. മഹേഷ് ചെറുതന
32. അസിന്‍
33. രാകേഷ് കെ.എന്‍.
34. രാജീവ് ഇലന്തൂര്‍
35. അനിമേഷ് സേവിയര്‍
36. ആയിരത്തില്‍ ഒരുവന്‍
37. കാഴ്ചക്കാരന്‍
38. കുമാരന്‍
39. യൂസുഫ്പ
40. കുസുമം.ആര്‍.പുന്നപ്ര
41. കാര്‌ട്ടൂണിസ്റ്റ് സജ്ജീവ്
42. ചാര്‍വാകന്‍
43. അപ്പൂട്ടന്‍
44. ദിമിത്രോവ്
45. മതമില്ലാത്ത അനീഷ് നമ്പൂതിരിപ്പാട്
46. ഡോ.മനോജ് കുമാര്‍

47. നാട്ടുകാരൻ
48. ഹരീഷ് തൊടുപുഴ
49. സാബു കൊട്ടോട്ടി
50. കേരളദാസനുണ്ണി
51. ഹംസ സി. ടി (കൂട്ടുകാരൻ)
52. കൂതറ ഹാഷിം
53. ധനലക്ഷ്മി പി. വി. 
54. ജയിംസ് സണ്ണി പാറ്റൂർ
55. ആയിഷ നൗറ / ലുലു
56. നിലീനം
57. ദുശ്ശാസനൻ
58. ബഷീർ വള്ളിക്കുന്ന്
59. ഒഴാക്കൻ
60. മലയാളി പെരിങ്ങോട്
61. പൊന്മളക്കാരന്‍ 
62. ദാസനും വിജയനും
63. കണ്ണൻ
64. മാരിയത്ത്
65. ഷബ്‌ന പൊന്നാട്
66. മേൽപ്പത്തൂരാൻ
67. റെജി മലയാലപ്പുഴ
68. മൈന
69. ദേവൻ
70. ശ്രീജിത് കൊണ്ടോട്ടി
71. സതീശൻ .Op
72. ജന്മസുകൃതം
73. ഒടിയൻ
74. കണ്ണൻ
75. ജിഷിൻ എ. വി.
77. വി. കെ.
78. പി. വി. ഏരിയൽ
79. കോർമത്ത് 12
80. കമ്പർ ആർ. എം.
81. വെട്ടത്താൻ ജി.
82. ഫിറോസ് 
83. ശിവകാമി
84. റിയാസ് ടി അലി
85. മധുസൂദനൻ പി.വി.
86. റിയാസ് പെരിഞ്ചീരി
87. ഷിറാസ് വാടാനപ്പള്ളി
88. സുബാഷ് ചന്ദ്രൻ
89. ഷംസുദ്ദീൻ തോപ്പിൽ
90. അളിയൻ
91. കാളിയൻ
92. അരുൺ
93. എച്ചുമുക്കുട്ടി
94. പാവപ്പെട്ടവൻ
95. ശ്രീഹരി പെരുമന
96. സുരേഷ് കുറുമുള്ളൂർ
97. വെള്ളായണി വിജയൻ
98. പത്രക്കാരൻ
99. ജ്യോതിർമയി ശങ്കരൻ  
100. അനിൽ@ബ്ലോഗ്
101. വഴിപോക്കൻ
102. ഷാഡോൺ
103. അരുൺ എസ്
104. നിഷ
105. ലതികാ സുഭാഷ് .
106.രഞ്ജിത്ത് ചെമ്മാട്
107.ടു മൈ ഓൾഡ് ഫ്രണ്ട്സ്
108.ലീല.എം.ചന്ദ്രൻ
109.ചന്ദ്രൻ
110.സമാന്തരൻ


ഈ പേരു തന്നിട്ടുള്ള ആൾക്കാർ കൂടാതെ ഇനി ആരെങ്കിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെയും സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു.

സംഗമത്തെ കുറിച്ച് ഏതാനും വിവരങ്ങൾ കൂടി പങ്കു വയ്ക്കട്ടെ.

1. സ്വന്തമായി മലയാളം ബ്ലോഗുള്ളവർക്കായി മാത്രമാണ് ഈ സംഗമം.
2. ഈ സംഗമത്തിൽ ബ്ലോഗ് ശില്പശാലയോ, അനുബന്ധപരിപാടികളോ ഉണ്ടായിരിക്കുന്നതല്ല.
ബ്ലോഗർമാർക്ക് അവരുടെ ഭാര്യ, കുട്ടികൾ എന്നിവരെ കൊണ്ടു വരാം. എന്നാൽ അത് മുൻ കൂട്ടി അറിയിച്ചിരിക്കണം. ഭക്ഷണം, ചായ മുതലായവ ഏർപ്പാടു ചെയ്യാൻ ഇത് അത്യാവശ്യമാണ്.
3. വിശിഷ്ടാതിഥികളെ ക്ഷണിച്ചുകൊണ്ടുവന്നുള്ള ഉദ്ഘാടനച്ചടങ്ങ് ഉണ്ടാവില്ല.
4. ആദ്യത്തെ ഒരു മണിക്കൂർ ബ്ലോഗർമാർ പരസ്പരം അനൌപചാരികമായി പരിചയപ്പെടാൻ ഉപയോഗിക്കാം. തുടർന്ന്, വന്നെത്തുന്ന എല്ലാ ബ്ലോഗർമാരെയും സദസ്സിൽ പരിചയപ്പെടുത്തുന്നതായിരിക്കും.
5. പരിചയപ്പെടലിനു ശേഷം ആർക്കെങ്കിലും കലാപരിപാടികൾ അവതരിപ്പിക്കണം എന്നാഗ്രഹമുണ്ടെങ്കിൽ അതിനുള്ള അവസരം (ഒരാൾക്ക് 5 മിനിറ്റ്) നൽകുന്നതാണ്.
6. ഉച്ചയ്ക്ക് ഒരു മണിക്ക് ഭക്ഷണം.
7. ഭക്ഷണശേഷം മലയാളം ബ്ലോഗ് പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹമുള്ളവർ ഒരുമിച്ചിരുന്ന്  ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരമൊരുക്കും. അതിൽ താല്പര്യമില്ലാത്തവർക്ക് മടങ്ങാം.
8. വൈകുന്നേരം നാലു മണിക്ക് സംഗമം അവസാനിക്കും.
9. ഭക്ഷണ-പാനീയ-ഹോൾ ചിലവിലേക്കായി ഓരോ ബ്ലോഗറിൽ നിന്നും 200 രൂപ വീതം ശേഖരിക്കാനുദ്ദേശിക്കുന്നു.
10.മറ്റു പിരിവുകൾ ഉണ്ടായിരിക്കുന്നതല്ല.



ഇനിയും ആർക്കെങ്കിലും പങ്കെടുക്കണമെങ്കിൽ ആ വിവരം നമ്മുടെ സംഗമത്തിന്റെ പ്രധാന ബ്ലോഗായ  തുഞ്ചൻപറമ്പ് ബ്ലോഗർ സംഗമ ത്തിൽ അറിയിക്കണം എന്നഭ്യർത്ഥിക്കുന്നു. കൂടെ വരുന്ന കുടുംബാംഗങ്ങളുടെ എണ്ണം പ്രത്യേകിച്ചും.


മറ്റെന്തെങ്കിലും വിവരം അറിയണമെങ്കിൽ ഈ പോസ്റ്റിലോ, മുകളിൽ കൊടുത്തിട്ടുള്ള മീറ്റ് പോസ്റ്റിലോ ചോദിക്കാവുന്നതാണ്.

മുകളിൽ സന്നദ്ധത പ്രകടിപ്പിച്ചവർ ഉൾപ്പടെ എല്ലാവരും kottotty@gmail.com അല്ലെങ്കിൽ dr.jayan.d@gmail.com എന്നീ വിലാസങ്ങളിലേതെങ്കിലും ഒന്നിൽ തങ്ങൾ വരുന്ന വിവരം ഒന്നറിയിച്ച് പങ്കാളിത്തം ഉറപ്പാക്കിയാൽ വളരെ സന്തോഷം.


Monday, March 4, 2013

ബ്ലോഗെഴുത്തും മുഖ്യധാരാസാഹിത്യവും


കേരളസാഹിത്യ അക്കാദമിയുടെ ആസ്ഥാനമായ തൃശൂർ വച്ച് ഇന്നലെ (2013 മാർച്ച് 3) രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് 2 മണിവരെ ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കപ്പെട്ടു.






സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ വച്ചാണ് ഈ സെമിനാർ നടത്തപ്പെട്ടത്. മലയാള സാഹിത്യത്തിലെ അതികായന്മാരുടെ ചിത്രങ്ങളാൽ ചുവരുകളലങ്കരിക്കപ്പെട്ട ഈ ഹാൾ ബ്ലോഗെഴുത്തുകാർക്ക് ഒരു വേദിയായതിൽ അത്യധികം സന്തോഷം തോന്നി.



 സെമിനാറിനെപ്പറ്റി ആമുഖമായി ഏതാനും വാക്കുകൾ പറഞ്ഞ് അക്കാദമി സെക്രട്ടറി ശ്രീ. ആർ. ഗോപാലകൃഷ്ണൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തന്റെ പ്രസംഗത്തിൽ. മുഖ്യധാരയിലെ ചില എഴുത്തുകാർക്കെങ്കിലും ബ്ലോഗെഴുത്തിനോടുള്ള വിപ്രതിപത്തി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.




പ്രശസ്ത മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ ശ്രീ.ആണ്ടൂർ സഹദേവനായിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ.അക്ബർ കക്കട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു.


ബ്ലോഗെഴുത്ത് സശ്രദ്ധം വീക്ഷിക്കുന്ന ഒരാളാണെന്നും, ചില എഴുത്തുകൾ തന്റെ സവിശേഷ ശ്രദ്ധയാകർഷിച്ചെന്നും പറഞ്ഞു കൊണ്ടാണ് ശ്രീ. അക്ബർ കക്കട്ടിൽ തുടങ്ങിയത്. ‘വെള്ളെഴുത്ത്’ എന്ന ബ്ലോഗിനേയും, റാം മോഹൻ പാലിയത്തിനേയും ഒക്കെ അദ്ദേഹം പേരെടുത്ത് സൂചിപ്പിക്കുകയും ചെയ്തു.

തുടർന്ന് സാഹിത്യ അക്കാദമിയുടെ പരിഗണനയ്ക്കായി താൻ മുന്നോട്ടു വയ്ക്കുന്ന ഏതാനും നിർദേശങ്ങൾ കൂടി അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

1.അക്കാദമി മുൻ കൈ എടുത്ത് ബ്ലോഗ് സീരീസുകൾ പ്രസിദ്ധീകരിക്കുക 

2.ബ്ലോഗെഴുത്ത് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ബ്ലോഗ് ക്യാമ്പുകൾ’ സംഘടിപ്പിക്കുക

3. അക്കാദമി വെബ് സൈറ്റിൽ ബ്ലോഗുകൾ ലിസ്റ്റ് ചെയ്യുക

4. മികച്ച ബ്ലോഗുകൾക്ക് അവാർഡ് നൽകുക 

എന്നിവയാണവ. ഈ പ്രഖ്യാപനങ്ങൾ സദസ് കരഘോഷത്തോടെ ഏറ്റെടുത്തു.



സദസ്സിന്റെ ദൃശ്യം. മനോരാജ്, യൂസുഫ്പ, ലെനിൻ തുടങ്ങിയവർ മുൻ നിരയിൽ.





മറ്റൊരു ദൃശ്യം. നിരക്ഷരൻ, വി.കെ.ആദർശ് എന്നിവർ.



അധ്യക്ഷപ്രസംഗം നടത്തുന്ന ശ്രീ. ആണ്ടൂർ സഹദേവൻ.

ബ്ലോഗെഴുത്തിലായാലും, സോഷ്യൽ നെറ്റ് വർക്കിംഗ് മീഡിയത്തിലായാലും എഴുത്തുകാരൻ വിവേചനബുദ്ധിയോടെയും, സ്വയം ശിക്ഷണത്തോടെയും വേണം പ്രവർത്തിക്കാൻ എന്ന് അദ്ദേഹം പറഞ്ഞു. മലയാളഭാഷയിലും, മാധ്യമ രംഗത്തും ബ്ലോഗുകൾ അലയൊലി സൃഷ്ടിച്ചിട്ടുണ്ട്. എഴുത്തിൽ, ആദ്യമാദ്യം ഉള്ള നിലവാരത്തിൽ നിന്ന് ക്രമേണ ഉയരത്തിലേക്കു പോകാൻ വേണം എഴുത്തുകാരൻ ശ്രദ്ധിക്കേണ്ടത്. യേശുദാസിന്റെ പാട്ടു മാത്രം കേട്ടാലും സംഗീതം ആസ്വദിക്കാം. എന്നാൽ ആ തലത്തിൽ നിന്നുയർന്ന് ഭീം സെൻ ജോഷിയിലും, എം.ഡി രാമനാഥനിലും ഒരു സംഗീതാസ്വാദകൻ എത്തുന്നതു പോലെ വായനയിലും എത്താൻ യഥാർത്ഥ വായനക്കാരൻ ആഗ്രഹിക്കും. അവന്റെ ജിജ്ഞാസയെയും ആഭിമുഖ്യത്തെയും തൃപ്തിപ്പെടുത്തുന്ന തലത്തിലേക്കുയരാൻ എഴുത്തുകാരനും ആവണം. സാമൂഹികപ്രസക്തിയുള്ള വിവിധവിഷയങ്ങളിലൂന്നിയുള്ള ഉദാഹരണങ്ങളും അദ്ദേഹം അവതരിപ്പിച്ചു.





തുടർന്ന് ഇ എഴുത്തിലെ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും, സിറ്റിസൺ ജേണലിസത്തെക്കുറിച്ചും ശ്രീ.വി.കെ.ആദർശ് സംസാരിച്ചു.

സാങ്കേതിക വിദ്യ അതിദ്രുതം വളരുന്ന കാലഘട്ടമാണിതെന്ന ബോധ്യം നമുക്കുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. മുൻപൊക്കെ സാങ്കേതികവിദ്യയുമായി ആദ്യം പിണക്കം - പിന്നെ ഇണക്കം - ഒടുവിൽ വണക്കം എന്ന അവസ്ഥയെത്താൻ 10 വർഷമെടുത്തിരുന്നെങ്കിൽ ഇന്ന്  ഒരു സാങ്കേതികവിദ്യ അപ്രസക്തമായിപ്പോകാൻ പത്തുവർഷമൊന്നും വേണ്ട, വെറും 18 മാസം മതി എന്നാണവസ്ഥ എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്റർനെറ്റ് സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിൽ ഇംഗ്ലീഷ് മേൽക്കൈ നേടും എന്നും, പ്രാദേശിക ഭാഷകൾ അപ്രസക്തമാകുമെന്നും ആയിരുന്നു ആദ്യകാല ആശങ്കയെങ്കിൽ ഇന്ന് നാലൊ അഞ്ചോ  പ്രാദേശികഭാഷകൾ ഒന്നിച്ചു നിന്നാൽ ഇംഗ്ലീഷിനെക്കാളും എഴുത്തുകാരും, വായനകാരും ഉണ്ടെന്ന അവസ്ഥ നിലനിൽക്കുന്നു. ഇത് ഈ മാധ്യമത്തിന്റെ സാധ്യതയാണ്. മലയാളത്തിനുള്ള സാധ്യത കൂടിയാണ്. മലയാളികൾ ഈ സാ‍ധ്യത മുതലെടുക്കണമെന്നും സാമൂഹികവിഷയങ്ങളിൽ പ്രതികരിക്കാനും, സർഗാത്മകസാഹിത്യരചനകൾക്കും ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.



നിരക്ഷരൻ, അധ്യക്ഷനുമായി സംവദിക്കുന്നു. ചടങ്ങിന്റെ തുടർന്നുള്ള സമയം പ്രസംഗകരെ പരിചയപ്പെടുത്തുന്ന ദൌത്യവും നിരക്ഷരൻ നിർവഹിച്ചു.



തുടർന്ന് മലയാളം ബ്ലോഗ് ഉൽ‌പ്പത്തിയെക്കുറിച്ചും, അവിടെയുണ്ടാകുന്ന രചനകളെക്കുറിച്ചും ജയൻ ഏവൂർ സംസാരിച്ചു. സാങ്കേതിക വിദഗ്ധരായ ഭാഷാസ്നേഹികളാണ് മലയാളം ബൂലോഗത്തിന്റെ പൂർവസൂരികൾ എന്ന് നന്ദിപൂർവം സ്മരിച്ചുകൊണ്ടാണ് തുടങ്ങിയത്. പോൾ, സിബു, കെവിൻ, ഏവൂരാൻ, വിശ്വപ്രഭ എന്നിവരെയും മലയാളത്തിലെ ആദ്യ വനിതാ ബ്ലോഗറ് ആയ രേഷ്മയേയും പ്രത്യേകം പരാമർശിക്കുകയുണ്ടായി. തുടർന്ന് കവിത, കഥ, ലേഖനം, നർമ്മഭാവന, സിനിമാ നിരൂപണം, പാചകം, ഫോട്ടോബ്ലോഗ് എന്നീ വിഭാഗങ്ങളെക്കുറിച്ചും, ബ്ലോഗ് മാഗസിനുകൾ, ബ്ലോഗ് ഗ്രൂപ്പുകൾ, ബ്ലോഗ് പത്രങ്ങൾ, മലയാളം സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ എന്നിവയെക്കുറിച്ചും ചുരുക്കി വിശദീകരിക്കുകയുണ്ടായി.



മേൽ സൂചിപ്പിച്ച വിഭാഗങ്ങളിലായി മലയാളത്തിൽ വരുന്ന രചനകൾ എല്ലാം മുഖ്യധാരാ സാഹിത്യത്തിൽ വരുന്നവയേക്കാൾ മുന്തിയ നിലവാരമുള്ളവയാണെന്ന അഭിപ്രായമില്ലെങ്കിലും, കഥയിലും, കവിതയിലും, ലേഖനത്തിലും ഒക്കെ ഉജ്വലമായ രചനകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സൂചിപ്പിച്ചു. എന്നാൽ പതിനായിരത്തിനു മീതെ ആളുകൾ എഡിറ്റർ ഇല്ലാതെ സ്വയം പ്രകാശനം നടത്തുന്ന വേദിയായതുകൊണ്ട് ചവറുകൾ ധാരാളമുണ്ടാകും എന്നതിൽ തർക്കമില്ല. പക്ഷേ, മലയാളത്തിൽ എഴുതുകയും, ചിന്തിക്കുകയും ചെയ്യുന്ന ആളുകൾക്കു വംശനാശം വന്നിട്ടില്ല എന്നതിന്റെ സജീവമായ തെളിവു കൂടിയാകുന്നു അത്. എഴുത്തും, ഭാഷയും നിലനിർത്താൻ അ-എഴുത്തുകാരും, ഇ-എഴുത്തുകാരും കൈകോർക്കണമെന്നും, എപ്രിൽ 21 നു നടക്കുന്ന തിരൂർ തുഞ്ചൻപറമ്പ് ബ്ലോഗർ സംഗമത്തിൽ ഈ ദിശയിലുള്ള വൻ ചുവടുവയ്പ്പുണ്ടാകണമെന്നും ജയൻ അഭ്യർത്ഥിച്ചു.




തുടർന്ന് മലയാളം വിക്കിപീഡിയയെക്കുറിച്ചും, അത് പ്രോത്സാഹിപ്പിക്കപ്പെടുകയും, പരിപോഷിപ്പിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹബീബ് വിശദീകരിച്ചു. ഇന്ന് ഇൻഡ്യൻ ഭാഷകളിൽ ഏറ്റവും സജീവമായ വിക്കി പ്രവർത്തനം നടക്കുന്നത് മലയാളത്തിലാണെങ്കിലും, അതിലേക്ക് ഇനിയുമിനിയും ആളുകൾ എത്തേണ്ടതുണ്ടെന്ന അദ്ദേഹം സമർത്ഥിച്ചു.വിക്കിപീഡിയയിൽ ലേഖനമെഴുതുകയും, തിരുത്തുകയും ചെയ്യുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല എന്ന് ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കി.



സെമിനാർ സശ്രദ്ധം വീക്ഷിക്കുന്ന മുതിർന്ന ബ്ലോഗർ ശ്രീ. ജെ.പി.വെട്ടിയാട്ടിൽ.


മാധ്യമലേഖകൻ ശ്രീ. ലെനിൻ സംസാരിക്കുന്നു.



                                  (ഫോടോ: ജോഹർ)
തുടർന്ന്  കവയിത്രി റോഷ്നി സ്വപ്ന സംസാരിച്ചു. ബ്ലോഗിംഗിലും, ഇ എഴുത്തിലും ഉള്ള വിവിധ ‘ട്രെൻഡു’കളെയും പ്രശ്നങ്ങളെയും കുറിച്ച് സ്വന്തം അനുഭവങ്ങൾ മുൻ നിർത്തി റോഷ്നി സംസാരിച്ചു.
എഴുത്തിൽ സത്യസന്ധത പുലർത്താത്ത പല സംഭവങ്ങളും തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇതൊക്കെയാണെങ്കിലും ഒരു ബദൽ മാധ്യമം എന്ന നിലയിൽ സമൂഹത്തിൽ ശ്രദ്ധേയമായ സ്ഥാനം തന്നെയാണുള്ളതെന്നും അവർ പറഞ്ഞു.




ബ്ലോഗർ ശ്രീമതി ലീല.എം.ചന്ദ്രൻ സംസാരിക്കുന്നു.



എല്ലാം വീക്ഷിച്ചുകൊണ്ട് എളിമയോടെ ഒരാൾ.
കുറച്ചുകഴിഞ്ഞപ്പോൾ നിരക്ഷരൻ അദ്ദേഹത്തോട് സംസാരിക്കുന്നതു കണ്ടു.
അദ്ദേഹമാണ് ബ്ലോഗർ വിശ്വപ്രഭ!



ഈ സംരംഭത്തിലേക്ക് നമ്മെ നയിച്ച വിശ്വപ്രഭ മാഷിനോട് അകൈതവമായ നന്ദി അറിയിക്കുന്നു.

സദസ്സിൽ നിന്ന് ഏതാനും ദൃശ്യങ്ങൾ കൂടി...




ഹബീബ്, അനിമേഷ്.....



ലെനിൻ, ബെഞ്ചമിൻ



രഞ്ജിത്ത്, വിഡ്ഡിമാൻ....



സാബു കൊട്ടോട്ടി



ആദ്യകാല ബ്ലോഗിംഗ് അനുഭവങ്ങളെക്കുറിച്ച് വിശ്വപ്രഭ വിവരിക്കുന്നു.


ഒടുവിൽ നന്ദിപ്രകടനവുമായി നിരക്ഷരൻ.

ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തിൽ ഗഹനമായ ഒരു ചർച്ചയ്ക്ക് ഈ സെമിനാർ രംഗഭൂമിയായില്ല എന്നത് ദു:ഖകരമാണെങ്കിലും, സാഹിത്യ അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടായ ഈ മുൻ കയ്യെടുക്കൽ മലയാളം ബൂലോഗത്തിന് തീർച്ചയായും ഊർജം പകരും.


ഈ സംരംഭത്തിൽ പങ്കെടുത്തതുകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ

1. സാഹിത്യ അക്കാഡമി ബ്ലോഗെഴുത്തിനെ ഗൌരവമായി കാണുന്നുണ്ട്.
2. എന്നാൽ ഭൂരിപക്ഷം സാഹിത്യകാരന്മാർക്കും/കാരികൾക്കും ബ്ലോഗെഴുത്തിനെപ്പറ്റി വലിയ മതിപ്പില്ല. പലർക്കും പുച്ഛം. അല്പം ചിലർക്ക് അനുകൂല മനോഭാവം.
3.ബ്ലോഗെഴുത്തുകാരുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ബ്ലോഗെഴുതുന്ന വിരളം ചില മുഖ്യധാരാ എഴുത്തുകാർക്കും താല്പര്യമില്ല. എങ്കിലും ഇത് മലയാളം ബൂലോകത്തെ സംബന്ധിച്ചിടത്തോളം ഒരു വൻ കാൽ വയ്പ്പാണ്. വളരാൻ ആകാശമാണ് അതിര്!
4. ബ്ലോഗെഴുത്തും മുഖ്യധാരാസാഹിത്യവും എന്നായിരുന്നു വിഷയമെങ്കിലും ബ്ലോഗ്, ഫെയ്സ്ബുക്ക്, ട്വിറ്റർ, വിക്കി എന്നിവയെല്ലാം കൂടി കുഴമറിഞ്ഞ വിഷയാവതരണമാണു നടന്നത്. ഇതിൽ നിന്നും ബ്ലോഗെഴുത്ത് എന്നത് സ്വതന്ത്രമാകേണ്ടിയിരിക്കുന്നു.
5. ഇപ്പോഴുള്ളതും, ഇനി വരാനിരിക്കുന്നതുമായ  സാങ്കേതികവിദ്യയെകളെക്കുറിച്ച് അറിയുന്നതും, പ്രതീക്ഷിക്കുന്നതും നല്ലതു തന്നെ. എന്നാൽ മലയാളഭാഷയിൽ എഴുതുന്നതിനും അതു പ്രചരിപ്പിക്കുന്നതിനും ഇപ്പോഴുള്ള സാങ്കേതികവിദ്യകൾ തന്നെ ധാരാളം. അവ വേണ്ടവണ്ണം ഉപയോഗിച്ചാൽ മതി.

അഞ്ചാമതായി പറഞ്ഞ കാര്യത്തിന് ഞാൻ ഊന്നൽ കൊടുക്കുന്നു. നമ്മുടെ ഭാഷയും, എഴുത്തും മെച്ചപ്പെടുത്താൻ നമുക്ക് അവസരമുണ്ട്; ബാധ്യതയുമുണ്ട്. അത് ഓരോ ബ്ലോഗറും ഉൾക്കൊണ്ടാൽ എഴുതിത്തള്ളാനാവാത്ത ശക്തിയായി മലയാളം ബ്ലോഗെഴുത്ത് മാറും എന്നത് നിസ്തർക്കമാണ്.

ഇനി വരാനിരിക്കുന്ന തുഞ്ചൻ പറമ്പ് ബ്ലോഗർ സംഗമത്തിൽ ഇതെപ്പറ്റിയുള്ള സജീവമായ ചർച്ച ഉണ്ടാകണം എന്ന് എല്ലാ ബ്ലോഗെഴുത്തുകാരോടും അഭ്യർത്ഥിക്കുന്നു.



ഈ വിഷയത്തിൽ വിശദമായ ചർച്ചയ്ക്കായി എല്ലാവരെയും താഴെ കൊടുത്തിട്ടുള്ള ‘നമ്മുടെ ബൂലോകം’ പോസ്റ്റിലേക്കു ക്ഷണിക്കുന്നു.

http://www.nammudeboolokam.com/2013/03/blog-post_4.html 

അഭിപ്രായങ്ങൾ അവിടെ വിശദമായി രേഖപ്പെടുത്താവുന്നതാണ്.