Tuesday, April 19, 2011

തുഞ്ചനും കുഞ്ചനും സന്തോഷിക്കട്ടെ!!

കുഞ്ചന്റെ നാടായ ആലപ്പുഴയും, തുഞ്ചന്റെ നാടായ മലപ്പുറവും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ഒന്ന് അച്ഛന്റെ നാട്; മറ്റൊന്ന് അമ്മയുടെ നാട്!

ഭാഷാപിതാക്കന്മാരായ തുഞ്ചനും കുഞ്ചനും കുട്ടിക്കാലം മുതലേ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയവരാണ്. അമ്പലപ്പുഴയും തകഴിയുമൊക്കെ സ്ഥിരം സഞ്ചാരപഥങ്ങളാണെങ്കിലും, തുഞ്ചൻ പറമ്പിൽ കയറിയിട്ടുണ്ടായിരുന്നില്ല, ഇതുവരെ.

ഈ വിഷുക്കാലത്തെ ബ്ലോഗ് മീറ്റ് അതിനവസരമുണ്ടാക്കി എന്നതിൽ, കൊട്ടോട്ടി - ആർ.കെ.തിരൂർ - നന്ദുമാരോട് നിറഞ്ഞ നന്ദിയുണ്ട്.

വെളുപ്പാൻ കാലത്ത് എറണാകുളത്തു നിന്നു തിരിച്ചെങ്കിലും, റെയിൽ വേയുടെ കൃത്യനിഷ്ഠ മൂലം, തിരൂരെത്തിയപ്പോൽ മണി പത്തു കഴിഞ്ഞിരുന്നു. ചെന്ന വഴി തന്നെ തുഞ്ചൻ പറമ്പിന്റെ പാതി തുറന്ന വാതിലിൽ ഒരു ഘടാഘടിയൻ!


 ചാർവാകനാണ് ആൾ!


അദ്ദേഹത്തിനു നേരേ ഒരു വെള്ളക്കാർ പാഞ്ഞു വന്നു ബ്രേക്ക് ചെയ്തു!


ഫ്രണ്ട് ഗ്ലാസ് മെല്ലെ താഴ്ത്തി മനോരാജാവ്!
(പേരിനു കടപ്പാട്: കാർട്ടൂണിസ്റ്റ് സജ്ജീവേട്ടൻ)

രാജാവ് എവിടെപ്പോയാലും മന്ത്രിയും പരിവാരങ്ങളും പിന്നാലെയുണ്ടാവും.
ദാ, എത്തിപ്പോയി വട്ടപ്പറമ്പൻ ഓൺ ബൈക്ക്.
ഒപ്പം സിജീഷ്.


മനോരാജ്: മോനേ പ്രവീണേ.... സംഗതി നീ ഈ സോവനീറും ബുക്കും ഒക്കെ ഇവിടെയെത്തിച്ചു.ആ സ്ഥിതിക്ക് ഇനിയിവിടെ നിൽക്കണ്ട. സ്റ്റാന്റു വിട്ടോ!


മനോരാജ് കൈവിട്ടപ്പോൾ സപ്പോർട്ടിനായി ലീല ചേച്ചിയെ സോപ്പിടുന്ന പ്രവീൺ

ഒക്കെ കണ്ട് ഗൂഢമായി ചിരിക്കുന്ന ഷമിത്തും കുമാരനും....


സദസ് നിറഞ്ഞു കഴിഞ്ഞു. ബ്ലോഗർമാർ ഓരോരുത്തരായി വന്നു സ്വയം പരിചയപ്പെടുത്താൻ തുടങ്ങി.
സദസ് - മറ്റൊരു ദൃശ്യം.



സദസ്സ് - ശ്രീ.വി.കെ അബ്ദു മുൻ നിരയിൽ

ജിക്കു വർഗീസ്, ജാബിർ, സിജീഷ്....


മഹേഷ് വിജയൻ, കിങ്ങിണിക്കുട്ടി (അഞ്ജു)......

സുശീൽ കുമാർ, ജബ്ബാർ മാഷ്....


കണ്ണൻ, വാഴക്കോടൻ, കിങ്ങിണി, അമ്മ...


ബിന്ദു ചേച്ചി തത്സമയ ബ്ലോഗ് പ്രദർശനവുമായി....


യൂസുഫ്പ മക്കളുമായി....

യൂസുഫ്പയുടെ മകൾ ഗസൽ പാടുന്നു....

സജിം തട്ടത്തുമല, തബാരക് റഹ്മാൻ.....

ബ്ലോഗർ കേരളദാസനുണ്ണി സ്വയം പരിചയപ്പെടുത്തുന്നു...

ഇതാണ് കൂതറ...
ഹാഷിം!

മത്താപ്പ്(ദിലീപ്), പ്രവീൺ വട്ടപ്പറമ്പത്ത്, ഷാജി, ജാബിർ....
(ഷാജിയുടെ പിടി മുറുകിയത് പ്രവീണിന്റെ മുഖത്തു കാണാം!)


“ഇനിയാർക്കെങ്കിലും ഷെയ്ക്ക് ഹാൻഡ് വേണോ? ”

മത്താപ്പ്, ലഡുക്കുട്ടൻ, കുമാരൻ.....



ലഡുക്കുട്ടൻ, മത്താപ്പ്, ജാബിർ, ജിക്കു....


ഐസിബി എത്തിപ്പോയ്!

കൂൾ ഗയ് വിത് കൂൾ ലേഡീസ്!
സജീവേട്ടൻ, കിച്ചു ചേച്ചി, അതുല്യ ചേച്ചി....

അച്ചായൻ ലാൻഡഡ്! ഒപ്പം നന്ദപർവം നന്ദൻ, കുമാരൻ, യൂസുഫ്പ

ഐസിബി ആരാധകവൃന്ദത്തിനൊപ്പം!


ബ്രൈറ്റ് ആൻഡ് ടീം!
അരീക്കോടൻ മാഷ് മക്കൾക്കൊപ്പം....

ബ്രൈറ്റ് വിത്ത് വട്ടപ്പറമ്പൻ!

ഹംസ, വാഴക്കോടൻ, ജയൻ ഏവൂർ, പ്രവീൺ വട്ടപ്പറമ്പത്ത്.....

മനോരാജ്, ഹംസ, വാഴക്കോടൻ, ഷാജി മുള്ളൂക്കാരൻ....

മനോരാജിനെ നോക്കിപ്പേടിപ്പിക്കുന്ന നന്ദൻ!

സുശീൽ, ബ്രൈറ്റ്, ലത്തീഫ്.... ആശയസംവാദം!

യങ് ഗൈസ്!
ഷെറീഫിക്ക, മത്താപ്പ്....

കിച്ചൂസ് വിത് അതുല്യേച്ചി.

സുനിൽ കൃഷ്ണൻ, മനോരാജ്, മുള്ളൂക്കാരൻ, സജി മാർക്കോസ്.....


“ഈയെഴുത്ത്” ബ്ലോഗ് സുവനീർ സാദിക്ക് കായംകുളത്തിനു നൽകി ശ്രീ രാമനുണ്ണി നിർവഹിക്കുന്നു.


“കാ വാ രേഖ” പ്രകാശനം. കഥാകൃത്ത് രാമനുണ്ണി, ജയൻ ഏവൂരിനു നൽകി പ്രകാശിപ്പിച്ചു.

തുടർന്ന് സി.എൽ.എസ് ബുക്സിന്റെ മൂന്നു പുസ്തകങ്ങൾ പ്രകാശിപ്പിക്കപ്പെട്ടു.
‘മൌനജ്വാലകൾ’ സ്വീകരിക്കുന്നത് ഖാദർ പട്ടേപ്പാടം

സന്ദീപ് സലിം ‘ഓക്സിജൻ’ സ്വീകരിക്കുന്നു

‘നേരുറവകൾ’ പാവത്താൻ സ്വീകരിക്കുന്നു.

സദസ്

കഥാകൃത്ത് രാമനുണ്ണി സംസാരിക്കുന്നു.



പ്രയാൺ ചേച്ചി, മകൻ, യൂസുഫ്പ....

കാർട്ടൂണിസ്റ്റ് സജീവേട്ടൻ മാ‍രത്തോൺ രചനയിൽ!

കിട്ടിയ ഒഴിവിൽ പഞ്ചാര. കൂതറ, കുമാരൻ!





കിങ്ങിണിക്കുട്ടി മഞ്ഞു തുള്ളിയോട്!(അഞ്ജലി അനിൽകുമാർ=മഞ്ഞുതുള്ളി 2)

ഹബീബ് വിക്കി പീഡിയയെക്കുറിച്ച് ക്ലാസെടുക്കുന്നു.


സജി അച്ചായനെ ചൊറിയുന്ന വട്ടപ്പറമ്പൻ!

അച്ചായനെ പിടിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. (മറ്റാർക്കും ഒരു താല്പര്യവുമില്ല!)

ചേട്ടാ, പുസ്തകം വായിക്കുന്നതിനും കാശു തരണോ!?
പ്രിയദർശിനിക്കു സംശയം!(പ്രിയദർശിനി = മഞ്ഞുതുള്ളി 1)

ദാ.... ഇങ്ങനെയാണ് ശരിക്കും ക്യാമറ പിടിക്കേണ്ട വിധം!


 കുറുക്കന്റെ കണ്ണ്!


“ആ മനോരാജിന്റെ മകൾ എസ്.എസ്.എൽ.സിക്കു പടിക്ക്യാ....
ഈ പെങ്കൊച്ചുങ്ങൾക്കു ഇതു വല്ലതും അറിയോ!?”
ചാർവാകനോട് പരാതി പറയുന്ന പ്രവീൺ.


കിച്ചു, ഐസീബി, മുള്ളൂക്കാരൻ

ജുവൈരിയ സലാം , ഭർത്താവ്, ഹംസ....

ഹംസ, ഹാഷിം...


സിന്ധു (നിലീനം), റെജി പുത്തൻ പുരയ്ക്കൽ


ഇനി കുറച്ചു മുഖച്ചിത്രങ്ങൾ....

വധുവിനെ ആവശ്യമുണ്ട്!
കൂതറ ഹാഷിം
വധുവിനെ ആവശ്യമില്ല!
വാഴക്കോടൻ.

ഞാൻ കെട്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല
സുനിൽ കൃഷ്ണൻ


മീശവരാത്തവൻ എന്ന കള്ളപ്പേരിൽ നടക്കുന്നയാൾ!
അനാഗതശ്മശ്രു!


കണ്ണൻ....(എന്റെ നാട്ടുകാരനാ!)

അനിയത്തി.....

കിങ്ങിണിക്കുട്ടി

ലഡു തിന്നാത്തവൻ, ലഡുക്കുട്ടൻ!



രാശാവ്..... (മനസ്സിന്റെ... മനസ്സിന്റെ!)
മനോരാജ്


മീറ്റ് നടത്തിപ്പുകാരൻ
നന്ദു
ഫോട്ടോയ്ക്ക് ചിരിക്കാത്ത ഹംസ ഹസ് രഹാ ഹൈ.... ഹും..... ഹോ!
ക്ലാരയുടെ കാമുകൻ....
മഹേഷ് വിജയൻ

വല്യ പത്രാധിപരാ....! (ബൂലോകം ഓൺലൈൻ)
ജിക്കു വർഗീസ്.


നന്ദപർവതം!
നന്ദകുമാർ.

കണ്ടാലറിഞ്ഞൂടേ? മലബാറിയാ....
ജാബിർ മലബാറി!

തബു....
തബാരക് റഹ്മാൻ!




മൈന വന്നപ്പോൾ
മൈന ഉമൈബാൻ,യൂസുഫ്പയ്ക്കൊപ്പം.
സമയം ഉച്ചയൂണടുപ്പിച്ചായി....

 നിരക്ഷരൻ:  “നമുക്ക് ഊണുകഴിക്കാൻ അങ്ങോട്ടു പോകാം”





നിരക്ഷരന്റെ ആഗ്രഹം കേട്ട കൂട്ടുകാരുടെ പ്രതികരണം!
അതു മൈൻഡ് ചെയ്യാതെ ആൾ ഉള്ളിൽ കടന്നു.
അപ്പോൾ കണ്ട കാഴ്ച....




ഹൌ!

ഊണേശ്വരം കാരന്റെ ഊണു നോക്കി നിർന്നിമേഷരായി......
കിച്ചു, ബിന്ദു, ലതിക സുഭാഷ്.


ഇവരും കാണികൾ.....
നീന ശബരീഷ് ആൻഡ് റ്റീം.


മൂകസാക്ഷികൾ...


ബുദ്ധിമാന്മാർ! (ഞങ്ങക്കിതൊന്നും കാണാൻ വയ്യായേ!)
പട്ടിണിയായ മനുഷ്യാ നീയീ പുസ്തകം കയ്യിലെടുത്തോളൂ!
സജിം തട്ടത്തുമല, ജെയിംസ് സണ്ണി പാറ്റൂർ....


ഞങ്ങളും ഊണു കാത്തിരിക്യാ....


ഗൊള്ളാം! സംഗതി മൊത്തത്തിൽ ഇഷ്ടപ്പെട്ടു!
സന്ദീപ് സലിം, ഭാര്യ.



ഊണു കിട്ടിയില്ലേലും വേണ്ട; ഒരു ആരാധകനെ കിട്ടി!
നിരക്ഷരൻ ഹാപ്പി!


ഞാൻ ക്ഷമാശീലനാണ്....
ശ്രീനാഥൻ


സുനിൽ കൃഷ്ണൻ സഖാവും, ലതികപ്പെങ്ങളും!

മുക്താർ ‘ഇക്ക’യും നാമൂസ് അനിയനും!



ഉച്ചയ്ക്കു ശേഷമുള്ള സദസ്സ്



 ബ്ലോഗെഴുത്തിന്റെ സാധ്യതയെയും, പ്രയോഗങ്ങളേയും കുറിച്ച്



 മനൊരാജിൽ നിന്ന് ഖമറുന്നീസ് (നീസ) ‘കാ വാ രേഖ’ സ്വീകരിക്കുന്നു.

വൈകുന്നേരമായതോടെയാണ് ബ്ലോഗർമാർ തുഞ്ചൻ പറമ്പു വിട്ടത്....

കണക്കെടുപ്പ്, അവലോകനം....
സംഘാടകർ: കൊട്ടോട്ടിക്കാരൻ, ഡോ.ആർ.കെ.തിരൂർ, നന്ദു.



വാർത്തകൾ....




 നൂറ്റി അറുപതോളം എഴുത്തുകാരാണ് ഈ വിഷുക്കാലത്ത് മലയാണ്മയെ ഉയർത്തിപ്പിടിക്കാൻ ഇവിടെ ഒത്തുകൂടിയത്. ഇന്നുവരെയുള്ള ബ്ലോഗെഴുത്തുകാരുടെ, ഏറ്റവും വലിയ കൂട്ടായ്മ...

തുഞ്ചനും കുഞ്ചനും സന്തോഷിച്ചിട്ടുണ്ടാവണം....
അവർക്കതിനേ കഴിയൂ....

മലയാളത്തിന്റെ ഉയിർത്തെഴുന്നേൽ‌പ്പിന് ഒരു പുതിയ പാത വെട്ടിത്തുറന്ന് ഒരു കൂട്ടം ഭാഷാസ്നേഹികൾ ഒരുമിച്ചതിന്റെ പുളകം അവരെ ആനന്ദചിത്തരാക്കിയിട്ടുണ്ടാവും. തീർച്ച!

(ക്ഷമാപണം: ഫോട്ടോസിന്റെയെല്ലാം ഫയൽ സൈസ് കുറച്ചതുകൊണ്ടാണ് ആളുകൾക്ക് ഉള്ള യഥാർത്ഥ ഗ്ലാമർ ഇവിടെ ദൃശ്യമാകാത്തത്.)