Sunday, January 24, 2010

ശലഭായനം നിങ്ങളിലേക്ക്....

രമ്യ ആന്റണിയുടെ 'ശലഭായനം' എന്ന കവിതാ സമാഹാരം ഇന്നലെ വൈകുന്നേരം (24-01-10)അഞ്ചു മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നിറഞ്ഞ സദസ്സിൽ പ്രശസ്ത മലയാള കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ,ഡോ. ടി.എൻ. സീമയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. മലയാളികളുടെ കൂട്ടായ്മയായ ‘കൂട്ടം ഡോട്ട് കോം’ ആണ് ശലഭായനം പ്രസിദ്ധീകരിക്കുന്നത്. ചടങ്ങിന് കെ.ജി. സൂരജ് സ്വാഗതം പറഞ്ഞു. കൂട്ടം അഡ്മിനിസ്ട്രേറ്റർ ശ്രീ.ജ്യോതികുമാർ അധ്യക്ഷനായിരുന്നു. കൂട്ടത്തിന്റെ പ്രിയ കവി ശിവപ്രസാദ്, ഡോ.ജയൻ ദാമോദരൻ, സന്ധ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രമ്യ ഈ സ്നേഹവായ്പിനു നന്ദി പറഞ്ഞുകൊണ്ട് മറുപടി പ്രസംഗം നടത്തി. രമ്യയുടെ ഒപ്പം നിഴൽ പോലെ എല്ലാ സഹായവും ചെയ്തുകൊണ്ട് കൂടെ നിൽക്കുന്ന ജോഷി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. കൂട്ടം അംഗങ്ങളായ ആൽബി, അജിത്ത്, ഡോ.ദീപ ബിജോ അലക്സാണ്ടർ, ഇന്ദു തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.


രമ്യയുടെ കവിതകളിലൂടെ ഒരു ദ്രുതഗമനം നടത്തിക്കൊണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു - “ കുട്ടിക്കാലത്തേ പോളിയോ രോഗം ചുംബിച്ച രമ്യയെ അർബുദക്കടന്നലുകൾ അന്വേഷിച്ചു വരുന്നതിനു മുൻപു തന്നെ കവിതയുടെ ഇളം കാറ്റ് സ്പർശിച്ചിരുന്നു....അവളുടെ വാക്കുകളിൽ വിടർന്നത് പച്ച പുതച്ച പാടങ്ങളും, സ്വർണ നിറമുള്ള മണലാരണ്യവും, സൂര്യനുദിക്കുന്ന കുന്നുകളും, ഉപ്പുരസം ആഴത്തിൽ പുരണ്ട നിറങ്ങളും, ആളിപ്പടരുന്ന കരിയിലക്കാടും,ചിറകുകൾ കുഴയുവോളം ഞാൻ പരക്കുമെന്ന ഇച്ഛാശക്തിയുടെ വെളിച്ചവുമാണ്.“

ഡോ.ടി.എൻ. സീമ പറഞ്ഞു “ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും അവധി നൽകിയിട്ടുള്ള നിത്യവൃത്തിയുടെ ഓട്ടപ്പാച്ചിലിനിടയിലെ സ്വകാര്യനിശ്വാസങ്ങളാണ് രമ്യയുടെ കവിത. മറ്റുള്ളവരോട് എന്നതിനേക്കാൾ ആത്മഭാഷണങ്ങളാണവ.“

ശരിയാണ്...

കുട്ടിക്കാലത്തെ ഇരട്ടവരപ്പുസ്തകങ്ങളും, മുനയൊടിഞ്ഞ കുഞ്ഞു പെൻസിലും, കണ്ണീർ കുറുക്കി നിറച്ച മഷിപ്പെനയും ഇപ്പോഴെവിടെയായിരിക്കും എന്നാശങ്കപ്പെടുന്ന രമ്യ...

സ്വപ്നങ്ങൾ സൂക്ഷിക്കാൻ എത്ര ഇടം വേണം? ഒരലമാരയിൽ പുസ്തകങ്ങളും, മറ്റൊന്നിൽ കരിവളകളും പൊട്ടും ചാന്തും നിറച്ചു വച്ചാലും സ്വപ്നം നിറയ്കാൻ ഇനിയും ഒരുപാടിടം ബാക്കി! എന്നുൾക്കാഴ്ചകാണുന്ന രമ്യ...

ഒറ്റയ്ക്കിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ കണ്ണുകൾക്ക് ഇളം ചൂടിന്റെ നനവുണ്ടായിരിക്കും.... എന്നു നിങ്ങളുടെ ഉള്ളു ചുഴന്നു ചിന്തിക്കുന്ന രമ്യ...

അവളുടെ മനസ്സിലെ കവിതയുടെ വർണ ശലഭങ്ങൾ പാറിനടക്കുകയാണ്....!


ജനുവരി 25 ന് രമ്യ തിരുവനന്തപുരം ആർ.സി.സി.യിൽ അഡ്മിറ്റാവും. 28 നാണ് സർജറി. അവളുടെ രോഗമുക്തിയ്ക്കായി എല്ലാ സുമനസ്സുകളുടെയും അനുഗ്രഹാശിസ്സുകളും പ്രാർത്ഥനകളും ഉണ്ടാവും എന്നു പ്രത്യാശിക്കുന്നു...

ചില ചിത്രങ്ങൾ ഇവിടെ കൊടുക്കുന്നു. കടപ്പാട് http://www.koottam.com/

1.ശലഭായനം നിങ്ങളിലേക്ക്...



2.ജോഷി സംസാരിക്കുന്നു.



3.ഈ നറു പുഞ്ചിരി വിരിഞ്ഞു നിൽക്കട്ടെ, എന്നും!



4.രമ്യയുടെ ഹൃദയത്തിൽ നിന്ന്....




5. സദസ്സ്

Wednesday, January 20, 2010

ശലഭത്തിന്റെ കൂട്ടുകാർ

ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപാണ് രമ്യ ആന്റണി എന്ന യുവ കവയിത്രിയെ ഞാൻ പരിചയപ്പെടുന്നത്. കൂട്ടം എന്ന മലയാളികളുടെ എറ്റവും വലിയ ഇന്റർനെറ്റ് കൂട്ടായ്മയിൽ വച്ചായിരുന്നു അത്.

മിക്കാവാറും ശോകച്ഛായയുള്ള കവിതകൾ എഴുതിയിരുന്ന കുട്ടിയായിരുന്നു രമ്യ. അതുകൊണ്ടു തന്നെ, ജീവിതത്തിൽ ദു:ഖം എന്നൊരു വികാരം മാത്രമല്ല ഉള്ളത് എന്നും, എല്ലാ വികാരങ്ങളേയും ഒരുപോലെ എഴുതി ഫലിപ്പിക്കുന്നവളാണ് യഥാർത്ഥ കവയിത്രി എന്നും ഒരിക്കൽ അവളെ ഞാൻ ഉപദേശിച്ചു.വഴക്കു പറഞ്ഞു എന്നു തന്നെ പറയാം.

തന്നെക്കുറിച്ചു കൂടുതൽ പറയാം എന്നു പറഞ്ഞെങ്കിലും പിന്നെ കുറേ നാൾ രമ്യയുമായി ബന്ധമൊന്നും ഉണ്ടായില്ല.ഞാൻ എന്റെ തെരക്കുകളിലേക്കും ഉൾ വലിഞ്ഞു.അങ്ങനെയിരിക്കെ ഒരു നാൾ ബ്ലോഗർ കൂടിയായ കെ.ജി.സൂരജ് എനിക്കൊരു മെസേജ് അയച്ചു.

രമ്യ എന്ന ബ്ലൊഗർ കുട്ടി അപ്പെന്റിസൈറ്റിസ് മൂലം ആശുപത്രിയിൽ ആണെന്നും അവൾക്ക് സാമ്പത്തികശേഷി കുറവായതിനാൽ കഴിയുന്ന സഹായം ചെയ്യണം എന്നുമായിരുന്നു അത്. സൂരജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തെരക്കുകൾ വീണ്ടും എന്നെ വിഴുങ്ങി.


കൂട്ടം എന്ന മലയാളം സൈറ്റിലാണ് ഞാൻ എഴുതിത്തുടങ്ങിയതും ബ്ലൊഗർ ആയതും.കഴിഞ്ഞ മാസം അവിടെ ഒരു സുഹൃത്ത് രമ്യയ്ക്ക് വീണ്ടും അസുഖമാനെന്നും അവൾക്ക് ഓറൽ ക്യാൻസർ ആണെന്നും അറിയിച്ചു. അപ്പോൾ തന്നെ ഞങ്ങൾ പല സുഹൃത്തുക്കൾ ചേർന്ന് അവളെ സഹായിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പിറ്റേന്നു തന്നെ ഞാൻ രമ്യയെ തിരുവനന്തപുരം ആർ.സി.സിയിൽ പൊയി കണ്ടു. ജോഷി (പഥികൻ)എന്ന ഒരു യുവസുഹൃത്താണ് അവളെ എല്ലാ കാര്യങ്ങൾക്കും സഹായിച്ചിരുന്നത്. പോളിയോ വന്ന് ഇരുകാലുകളും ശുഷ്കിച്ച ഒരു പെൺകുട്ടി.... കഷ്ടിച്ച് 30 കിലോ ഭാരം... അതാണ് രമ്യ...!

വീട്ടുകാർ കാര്യമായ സഹായം ഒന്നും ഇല്ല. സുഹൃത്തുക്കൾ തന്നെ വേണം എല്ലാ കാര്യവും നോക്കാൻ. അപ്പോൾ തന്നെ ഈ വിവരങ്ങൾ വച്ച് കൂട്ടത്തിൽ രമ്യ സഹായനിധി രൂപീകരിച്ചു. ധാരാളം സുമനസ്സുകൾ അതിൽ പങ്കാളികളും ആയി.

തുടർന്ന് രമ്യയുടെ കവിതകൾ പുസ്തകരൂപത്തിലാക്കാൻ ഉള്ള ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം ആർട്സ് കോളേജിലെ കുട്ടികൾ രമ്യയുടെ കവിതകൾക്ക് ദൃശ്യാവിഷ്കാരം നൽകാൻ മുന്നോട്ടു വന്നത്.അര്‍ബുദക്കിടക്കയിലും കവിതയുടെ കരുത്തിലൂടെ ജീവിതത്തോടു സംവദിക്കുന്ന കവയത്രി രമ്യാ ആന്റണിയുടെ ഇരുപത്തിനാലു കവിതകള്‍ക്ക് തിരുവനന്തപുരം ഫൈനാര്‍ട്ട്സ് കോളേജിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ ദൃശ്യരൂപമൊരുക്കി .ഏകദിന ചിത്ര ശില്‍പ്പശാല രമ്യാ ആന്റണി ഉദ്ഘാടനം ചെയ്തു . ഡോ ടി എന്‍ സീമ കവിതകള്‍ പരി ചയപ്പെടുത്തി . ഷാന്റോ ആന്റണി (പെയിന്റിംഗ് ) രാജീവന്‍ (സ്ക്കള്‍പ്പ്ച്ചര്‍ ), സുജിത് (പെയിന്റിംഗ് ), നിസാര്‍ എല്‍ (പെയിന്റിംഗ് ) എന്നിവര്‍ നേതൃത്വം നല്‍കി . കുരീപ്പുഴ ശ്രീകുമാർ , പ്രിന്‍സിപ്പല്‍ അജയകുമാര്‍ , ഡോ ജയന്‍ ദാമോദരന്‍ , ബാബു രാമചന്ദ്രന്‍ , സന്ധ്യ എസ് എന്‍ , ജോഷി എന്നിവര്‍ സംസാരിച്ചു . ചിത്രങ്ങള്‍ ജനുവരി 24 വൈകുന്നേരം 4 ന് തിരുവനന്തപുരം പ്രസ്‌ ക്ലബ് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും .

ശലഭായനം എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്. ഫൈൻ ആർട്സ് കോളേജിൽ നടന്ന ദൃശ്യാവിഷ്കാര കൂട്ടായ്മയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ ഇവിടെ



കവി കുരീപ്പുഴ ശ്രീകുമാർ ശലഭായനത്തിലെ കവിതകൾ ഫൈൻ ആർട്സ് കോളെജിൽ അവതരിപ്പിക്കുന്നു.


ഫൈൻ ആർട്സ് കോളേജിലെ കൂട്ടുകാർ വരച്ച ചിത്രങ്ങൾ







1.



2.




3.




4.



5.



6.



7.
കേട്ടറിഞ്ഞ എല്ലായിടത്തു നിന്നും നല്ല മനസ്സോടെയുള്ള സഹകരണമാണ് രമ്യയ്ക്ക് കിട്ടുന്നത്. ഇത് അവളേയും ഞങ്ങൾ കൂട്ടുകാരേയും ആഹ്ലാദിപ്പിക്കുന്നു.

രമ്യയുടെ വിവരം നൊമ്പരമായി ഒരു 'രമ്യ' എന്ന പേരിൽ http://www.nammudeboolokam.com പ്രസിദ്ധീകരിച്ചത് നിങ്ങൾ കണ്ടു കാണുമല്ലോ....

ഏഷ്യാനെറ്റിൽ വന്ന വാർത്തയുടെ ലിങ്ക്ഈ മുഖം ഓര്‍മ്മയില്ലേ? Help Ramya Antony...........

ഈ ശലഭത്തിന്റെ യാത്രയിൽ കൂട്ടായിരിക്കുവാൻ ഓരോ ബ്ലോഗർ സുഹൃത്തിനോടും ഞാൻ അപേക്ഷിക്കുന്നു.

Wednesday, January 13, 2010

ഇരുകണ്ണും തുറന്നു കാണുമ്പോൾ...

ചില കാഴ്ചകൾ

സീൻ -1

രണ്ടു വർഷം മുൻപത്തെ മെഡിക്കൽ എൻട്രൻസ് റിസൽറ്റ് വന്ന ദിവസം. ഞാനന്ന് കണ്ണൂരാണ് ജോലി ചെയ്തിരുന്നത്. അവിടെയുള്ള ഒരു പ്രൊഫസർ മകന്റെ റിസൽറ്റ് ഓർത്ത് ആകുലനായി ഇരിക്കുന്നു. പരിയാരത്തുള്ള ഒരു ഇന്റർനെറ്റ് കഫേയിൽ ഞങ്ങൾ രണ്ടാളും കൂടി പോയി. പ്രൊഫസറുടെ മകന്റെ നമ്പർ നോക്കി. രണ്ടായിരത്തിനടുത്താണ് റാങ്ക്. എസ്.സി. റിസർവേഷൻ ഉണ്ട്. അപ്പോൾ മകന് എം.ബി.ബി.എസ് സീറ്റ് ഉറപ്പ്.

നെറ്റ് കഫേ ഉടമ എന്റെ പരിചയക്കാരനാണ്. അയാളുടെ അനിയത്തിയും എഴുതിയിരുന്നു. എന്തായി റിസൽറ്റ് എന്നു ഞാൻ ചോദിച്ചു.
“ഓ... നമ്മൾ മുന്നോക്കമല്ലേ...വലിയ പാടാ..”അയാളുടെ മറുപടി.
“എത്രയാ റാങ്ക്?”
“അത്... അല്പം മോശമാ... ഇരുപത്തിയേഴായിരം!“

പാവം പ്രൊഫസറുടെ മുഖം മങ്ങി.
രണ്ടായിരം റാങ്കു വാങ്ങിയാലും ആളുകൾ പറയും ‘അതു റിസർവേഷനിൽ കിട്ടിയതല്ലേ’ എന്ന്!
സ്വന്തം കുട്ടിയുടെ റാങ്ക് ഇരുപത്തിയേഴായിരം ആയാലും അഭിമാനത്തോടെ പറയും ‘എന്തു ചെയ്യാം, നമ്മൾ മുന്നോക്കമായിപ്പോയില്ലേ’എന്ന്‌!

സീൻ - 2

എന്റെ അനിയൻ ഹൈ സ്കൂൾ അധ്യാപകനാണ് മലപ്പുറം ജില്ലയിൽ. മൂന്നു വർഷം മുൻപ് ഒരു നാൾ, ക്ലാസിൽ ശ്രദ്ധിക്കാതെ എന്തോ ചെയ്തുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിയെ പിടികൂടി. പെട്ടെന്ന് അവൻ എന്തോ പൊക്കറ്റിലിട്ടു.നൊക്കിയപ്പോൾ പുത്തൻ മൊബൈൽ ഫോൺ. ഉപ്പ ഗൾഫിൽ നിന്നു വന്നപ്പോൾ കൊടുത്തതാണ്. മൊബൈൽ പൊക്കറ്റിൽ നിന്നെടുക്കാൻ ശ്രമിച്ചപ്പോൾ ഒപ്പം വന്നത് ആയിരത്തിന്റെ മൂന്നു നോട്ടുകൾ!

സീൻ - 3
നാട്ടിൽ പരിചയത്തിലുള്ള ഒരു നായർ കുടുംബത്തിലെ കുട്ടി. 560 മാർക്കുണ്ടായിരുന്നു പത്താം ക്ലാസിൽ. അച്ഛൻ കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ. അമ്മയ്ക്കു ജോലി ഇല്ല. പ്ലസ് ടുവിനും ഡിസ്റ്റിംങ്ക്ഷൻ. പക്ഷേ തൃശ്ശൂരോ, പാലായിലോ കൊച്ചിംഗിനു വിടാൻ പാങ്ങില്ല. കോച്ചിംഗിനു പോകാതെ തന്നെ കുട്ടിയ്ക്ക് നല്ല റാങ്ക് കിട്ടി. ബി.എസ്.സി നേഴ്സിംഗ് കിട്ടി, കോട്ടയത്ത്. പക്ഷേ പഠനച്ചെലവും, ഹോസ്റ്റൽ ചെലവും താങ്ങാൻ കഴിയില്ലെന്നു ബോധ്യമായതുകൊണ്ട് അതിനു ചേർന്നില്ല. അടുത്തുള്ള ഒരു കൃസ്ത്യൻ കോളേജിൽ അന്വേഷിച്ചു. കോഴപ്പണത്തിൽ ഒരു തരിമ്പും കുറവു വരുത്താൻ അവർ തയ്യാറായില്ല. കുട്ടി ഇപ്പോൾ നാട്ടിൽ തന്നെ ബി.എസ്.സിയ്ക്കു പഠിക്കുന്നു.

സീൻ - 4
നാട്ടിൽ തന്നെയുള്ള ഒരു ദളിത് വൈദ്യ കുടുംബം. അവിടെ അഞ്ച് അലോപ്പതി ഡോക്ടർമാരാണുള്ളത്. അവരുടെ മക്കൾക്കെല്ലാം സംവരണം കിട്ടും. തൊട്ടപ്പുറത്തുണ്ട് ഒരു കോളനി. അവിടെയുള്ള ദളിത് കുടുംബ്വങ്ങളിൽ നിന്നു ഒരു കുട്ടിപോലും എൻ ട്രൻസ് എഴുതാൻ യോഗ്യത നേടിയിട്ടില്ല ഇതു വരെയും. അവരെയൊന്നും ഈ ഡോക്ടർ കുടുംബം അടുപ്പിക്കുകകൂടിയില്ല! ആ ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാരായി തന്നെ മാറും,ചേരിയിലെ പാവങ്ങൾ കൂലിപ്പണിക്കാരായും!

സീൻ - 5
തറവാട്ടു സ്വത്തായി ആകെയുള്ളത് അച്ഛനുമമ്മയും പച്ചവെള്ളം ചവച്ചരച്ചു കുടിച്ചുണ്ടാക്കിയ അല്പം സ്ഥലമാണ്. അച്ഛൻ അവിടെയൊക്കെ തെങ്ങു വച്ചു. പക്ഷേ ഇപ്പോൾ തേങ്ങയിടാൻ ആളില്ല...പരമ്പരയാ തെങ്ങിൽ കയറിയിരുന്ന മാധവൻ മൂപ്പർ വൃദ്ധനായി. ഒരു മകൻ ഈ ജോലി ചെയ്തിരുന്നു. ഇപ്പോ അവനും അതുപേക്ഷിച്ചു.
ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും അനിയൻ കണ്ണൻ തനിയേ തെങ്ങിൽ കയറാൻ തുടങ്ങി...!


സീൻ - 6

ഞാൻ മുൻപ് ജോലി ചെയ്തിരുന്ന കോളെജിൽ ഒരു നമ്പൂതിരിയുണ്ട്. ലാസ്റ്റ് ഗ്രേഡ് സ്റ്റാഫാണ് - സാനിറ്റേഷൻ വർക്കർ. അവിടെ വേറെയും പല സാനിറ്റെഷൻ ജോലിക്കാരുണ്ടെങ്കിലും എല്ലാ ഡിപ്പാർട്ട്മെന്റുകാർക്കും ഉണ്ണി നമ്പൂതിരി മതി. കാരണം അയാൾ ജോലി വൃത്തിയായി ചെയ്യും, ഒരു പരാതിയും ഇല്ലാതെ.ഫ്ലോർ കഴുകലും, കക്കൂസ് കഴുകലും എല്ലാം... എൽ.എൽ.ബി വരെ പഠിച്ചയാളാണ് അയാൾ എന്നു കൂടി സൂചിപ്പിക്കട്ടെ.

ഒപ്പം മറു വശം കൂടി ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ പൂജാരിയായി നിയമനം ലഭിച്ച അവർണനെ പൂജ ചെയ്യാൻ അനുവദിക്കാഞ്ഞതും നമ്മുടെ നാട്ടിൽ തന്നെ!

കണ്ണു തുറന്നു നോക്കിയാൽ നമുക്ക് ഈ കാഴ്ചകൾ എല്ലാം കാണാം. എന്നാൽ ചിലർ ഒരു കണ്ണിലൂടെ മാത്രം കാര്യങ്ങൾ കാണുന്നു. സവർണ്ണൻ ആയാലും അവർണൻ ആയാലും.


ഇനി, സാമുദായിക സംവരണം ലോകാവസാനം വരെ ഇന്നത്തെപ്പോലെ തുടരും എന്ന് ആരും ആശങ്കപ്പെടുകയൊ, ആത്മവിശ്വാസപ്പെടുകയോ വേണ്ട. മാറ്റം പ്രകൃതി നിയമമാണ്. എല്ലാം മാറും. മാറ്റത്തെ പൊസിറ്റീവായി മാറ്റാനും പൊസിറ്റീവായി സമീപിക്കാനും നമുക്കു കഴിയണം.

ഞാൻ ഒരു ശുഭാപ്തിവിശ്വാസിയാണ് ഇക്കാര്യത്തിൽ.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2008 ൽ 2139നു പുറത്തു റാങ്ക് നേടിയ ഒരു എസ്.സി.കുട്ടിക്കും അഡ്മിഷൻ കിട്ടിയില്ല.അത്രയ്ക്കു മിടുക്കുള്ള കുട്ടികൾ ആ വിഭാഗത്തിൽ തന്നെ മത്സരിക്കാൻ ഉണ്ടായി എന്നത് ശുഭോദർക്കമാണ്. സംവരണം പതിറ്റാണ്ടുകളായി കൊടുത്തതിന്റെ ഗുണം തന്നെയാണത്.

നോക്കിക്കോളൂ പത്തു വർഷത്തിനുള്ളിൽ ഓപ്പൺ മെറിറ്റിൽ അവസാന റാങ്കു കിട്ടി മെഡിസിൻ പഠിക്കാൻ വരുന്ന കുട്ടിക്കൊപ്പം റാങ്കു കിട്ടിയാലേ തിരുവനന്തപുരത്തു പഠിക്കാൻ ഒരു എസ്.സി. കുട്ടിക്ക് അഡ്മിഷൻ കിട്ടൂ എന്ന നില വരും.
ഈഴവ-മുസ്ലീം-മറ്റു പിന്നോക്ക കുട്ടികൾ ഇപ്പോൾ തന്നെ മറ്റു പല കോളേജുകളിലും ഓപ്പൺ മെറിറ്റിൽ അദ്മിഷൻ നേടുന്ന കുട്ടികളെക്കാൾ ഉയർന്ന റാങ്ക് നേടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടുന്നത്.(ഈഴവ റിസർവേഷൻ ലാസ്റ്റ് റാങ്ക് - 622, മുസ്ലീം റിസർവേഷൻ - 510!)കൊച്ചി മെഡിക്കൽ കോളേജിൽ ഓപ്പൺ മെറിറ്റിൽ അഡ്മിഷൻ നേടിയ ഫസ്റ്റ് റാങ്ക് 538 ആണെന്നു കൂടി ഓർക്കണം.

സാമുദായിക സംവരണ വിരുദ്ധരോടു പറയട്ടെ,ഇന്ന് ഈ നില വന്നത് ആ സംവരണം വഴി കിട്ടിയ അവസരങ്ങൾ മൂലമാണ്.

സാമുദായിക സംവരണം മാത്രമേ പാടുള്ളൂ എന്നു പറയുന്നവർ ഒന്നു മനസ്സിലാക്കുക.ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ - കഷ്ടപ്പെടുന്നവനും, അല്ലാത്തവനും. നമുക്ക് കഷ്റ്റപ്പെടുന്നവരുടെ പക്ഷത്തു നിൽക്കാം, ജാതിയോ മതമോ എതുമാകട്ടേ!

ഒപ്പം ദേവസ്വം ബോർഡ് പൊലുള്ള സ്ഥാപനങ്ങളിലും സംവരണം - പൂജാരിമാരുൾപ്പടെയുള്ളവരുടെ നിയമനത്തിൽ നടപ്പാവട്ടെ. ബ്രഹ്മ്മത്തെ അറിഞ്ഞവനാണ് ബ്രാഹ്മണൻ.അതു ജന്മം കൊണ്ടു മാത്ര സിദ്ധിക്കുന്നതല്ല. ബ്രഹ്മത്തെ അറിയാൻ താല്പര്യമുള്ളവരൊക്കെ അതു പഠിച്ച് ബ്രാഹ്മണർ ആവട്ടെ.

ഇപ്പോൾ ഹൈക്കോടതി പറഞ്ഞത് നല്ല കാര്യമായി തോന്നുന്നു.എല്ലാക്കാലവും സംവരണം കൊണ്ടു മാത്രമേ ജോലിയിൽ കയറാൻ കഴിയൂ എന്ന നില ഒരു സമുദായത്തിനും നന്നല്ല.

ഒരാൾക്കും സംവരണത്തിന്റെ സഹായം വേണ്ടിവരാത്ത ഒരു കാലത്തിനായി നമുക്കു പരിശ്രമിക്കാം.

അടിക്കുറിപ്പ്:രഘുരാജൻ എന്ന മിടുക്കൻ യുവാവിന്റെ കഥ വായിക്കൂ.
ഇവിടെ

Saturday, January 9, 2010

കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക്കാഴ്ച)

2010ജനുവരി9.....

ബ്ലോഗ് വിജ്ഞാനപ്രകാരം ഇന്നു പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയ്ക്കാണ്മാംഗല്യം തന്തുനാനേനനടക്കുന്നത്!

മനസ്സിലായിക്കാണുമല്ലോ... അങ്ങനെയാണ് കായംകുളം സൂപ്പർ ഫാസ്റ്റ് നിഘണ്ടു പറയുന്നത്...

ഒരില എനിക്കായി ഇടും എന്ന് അരുൺ വാഗ്ദാനം ചെയ്തിട്ടുള്ളതു കൊണ്ട് പോയിക്കളയാം എന്നു തന്നെ തീരുമാനിച്ചു. ജീവനോടെ ഒരു ബ്ലോഗറെ കണ്ടിട്ടു നാളെത്രയായി!

രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി ബസ് സ്റ്റാൻഡിൽ എത്തി.

അപ്പോ ദാ വരുന്നു ഒരു സൂപ്പർ ഫാസ്റ്റ്.

കായംകുളത്തു പോകാൻ കായംകുളം സൂപ്പർ ഫാസ്റ്റിൽ തന്നെ കേറണം എന്നുണ്ടോ? പാലക്കാട് സൂപ്പർ ഫാസ്റ്റിലായാലും പോരേ..?

അഹങ്കാരം ചില്ലറയായിട്ടും നോട്ടായിട്ടും കുമിഞ്ഞു കൂടിയാൽ ഇങ്ങനെ പലതും ചിന്തിക്കും എന്നായിരിക്കും ഉത്തരകേരള മലയാളി ബ്ലോഗർമാർ ഇപ്പോൾ ചിന്തിക്കുന്നത്... അല്ലേ?

പക്ഷേ ഞാൻ ഒരുതെക്കൻആയതുകൊണ്ട് അതിൽ കയറി. കായംകുളത്തിറങ്ങി.

ഇറങ്ങിക്കഴിഞ്ഞപ്പഴാ ഓർത്തത്, ഓഡിറ്റോറിയത്തിന്റെ പേർ ഓർക്കാൻ പറ്റുന്നില്ല!

ഇന്നലെ രാത്രി തന്നെ ഓഡിറ്റോറിയത്തിന്റെ പേരും, മുഹൂർത്ത സമയവും ഒരു തുണ്ടു കടലാസിൽ എഴുതി വച്ചിരുന്നു. പക്ഷേ രാവിലെ അതെടുക്കാൻ മറന്നു പോയി...!

ഇനിയിപ്പോ എന്തു ചെയ്യും!

എന്തുചെയ്യാ‍ൻ... തെണ്ടുക തന്നെ...!

മൂന്നക്ഷരപ്പേരാണ് ഓഡിറ്റോറിയത്തിന്റേത് എന്നുമാത്രം ഓർമ്മയുണ്ട്.... പല പെർമ്യൂട്ടേഷൻസും കോംബിനേഷൻസും മനസ്സിലിട്ടു പെരുക്കി.... തല പെരുത്തതു മാത്രം മിച്ചം!

ഒടുവിൽ ലിസ്റ്റ് വെട്ടിച്ചുരുക്കി മൂന്നു പേരുകൾ ഫിക്സ് ചെയ്തു. .ഡി.എം, കെ.ഡി.എം, ജി.ഡി.എം.....

ഓട്ടോക്കാരെ സമീപിച്ചു.

അപ്പോഴാണ് പുതിയ ഗുലുമാൽ!

മൂന്ന് ഓഡിറ്റോറിയങ്ങളും അടുത്തു തന്നെയുണ്ട്.

പട പേടിച്ചു കായംകുളത്തു ചെന്നപ്പോൾ ചൂട്ടുംകെട്ടിപ്പട!

യെവനാരെടേ..” എന്ന മട്ടിലുള്ള അവന്മാരുടെ നോട്ടം കണ്ടപ്പോൾ ഞാനങ്ങ് അഭിമാന വിജ്രംഭിതനായി!

നേരേ തെക്കോട്ടു നടന്നു. അങ്ങനങ്ങു വിട്ടുകൊടുത്താൽ പറ്റില്ലല്ലോ!

ദാ മുന്നിൽ കാണുന്നു, ഒരു ഇന്റർനെറ്റ് സെന്റർ! തേടിയ കാലിൽ വള്ളി ചുറ്റി!

നേരേ കേറി.

ലോഗ് ഇൻ റ്റുകായംകുളം സൂപ്പർഫാസ്റ്റ്' !

(രാവിലെ പാലക്കാട് സൂപ്പർ ഫാസ്റ്റിൽ കേറി നെഗളിച്ച ഞാൻ ഒടുവിൽ കായംകുളം സൂപ്പർഫാസ്റ്റിൽ തന്നെ അഭയം തേടി!)

ലൊക്കേറ്റഡ് മാംഗല്യം തന്തുനാനേന...’

ദാ കിടക്കുന്നു സ്ഥലവും, നേരവും, ഓഡിറ്റോറിയവും എല്ലാം!

ബസ് സ്റ്റാൻഡിനടുത്തുള്ള ജി.ഡി.എം. ഓഡിറ്റോറിയം.

കഫേയിൽ നിന്നു പുറത്തിറങ്ങി. പടിഞ്ഞാറോട്ടു നോക്കി. അമ്മച്ചീ...! ലോ കാണുന്നു, ജി.ഡി.എം. ഓഡിറ്റോറിയം...!

ഹോ! എന്നെ സമ്മതിക്കണം!




അങ്ങോട്ടു വച്ചു പിടിച്ചു.

ആളുകൾ അധികം ഇല്ല.

നേരേ അകത്തു കേറി.

വീഡിയോ-സ്റ്റിൽ ഫോട്ടോഗ്രാഫർമാർ പണിയൊന്നുമില്ലാതെ കുത്തിയിരിക്കുന്നു!



എന്തായാലും നേരത്തെ എത്തി. ക്യാമറ എടുക്കാൻ മറന്നു. മൊബൈൽ പ്രയോഗം തുടർന്നു.


കതിർ മണ്ഡപം സ്വപ്ന സ്വരമണ്ഡപം....




അതിനരികിൽ
നാദസ്വരക്കച്ചേരി..!


കച്ചേരി ആസ്വദിക്കുന്ന കുട്ടികൾ...

അവരെ വിട്ട് ഒന്നു ചുറ്റിക്കറങ്ങി... നമ്മുടെ പ്രധാന ഉദ്ദേശം സാധിക്കണമല്ലോ...

ഉം.... സംഗതി ഉഷാറായി നടക്കുന്നുണ്ട്. ആശങ്കയ്ക്ക് അവകാശമില്ല!

ഇതിനിടെ അരുണും കുടുംബവും എത്തി. ഞാൻ ചെന്ന് അരുണിനും അളിയനും കൈ കൊടുത്തു. അമ്പരന്നു നിന്ന അരുണിനെ കണ്ടപ്പോൾ ഒരു കാര്യം എനിക്കു പിടികിട്ടി. എന്നെ അരുണിനു പിടികിട്ടിയില്ല!

എന്തു ചെയ്യാം ബ്ലോഗർ പ്രൊഫൈലിലെ ഫോട്ടോയേക്കാൾ ഗ്ലാമർ നേരിട്ടു കാണുമ്പോൾ ഉള്ളതുകൊണ്ടുള്ള ഓരൊ കുഴപ്പങ്ങളേ! (അല്ലേലും സൌന്ദര്യം എന്റ്റെ ഒരു ശാപമാ! ദൈവമേ! പാവത്തുങ്ങൾക്ക് നീ എന്തിനിത്ര....!)

പക്ഷെ അരുണിനു മനസ്സിലായില്ലെങ്കിലും നമ്മൾ കുരയ്ക്കാൻ പാടില്ലല്ലോ!

വരൻ എത്തിക്കഴിഞ്ഞു.





വധുവിന്റെ
ആൾക്കാർ സ്വീകരണത്തിനു റെഡി.



അളിയാ അവിടെ അല്ല.... ദാ ഇവിടെ എന്റെ കാലു കഴുകൂ...!

ഉം... കൊള്ളാം അളിയാ!

ആഹാ! പുതിയ അളിയൻ ഹാപ്പി...!!



പാവം പാവം പഴയ അളിയൻ! (അരുണിന്റെ ഭാര്യാസഹോദരൻ)


മനുഷ്യനിവിടെ വിറ പൂണ്ടിരിക്കുവാ... പെണ്ണെവിടേ കാർന്നോമ്മാരേ..?

ആക്രാന്തം പാടില്ലളിയാ.... ലോ... ലതിലേ വരുന്നൊണ്ട്!

പുടമുറി കല്യാണം ദേവീ... എനിക്കിന്നു മംഗല്യം....!


ഇനി കാത്തിരിക്ക വയ്യ!


വരൻ ഹാപ്പി! വധുവും!!

കായംകുളം ബ്ലോഗർ സംഗമം!
മൊട്ടുണ്ണി,ജയൻ ഏവൂർ,അരുൺ കായംകുളം.

തെരക്കു മൂത്ത മൂലം ഇവിടെ നിർത്തുന്നു!